കേഴിക്കോട്: നിയമവിരുദ്ധമായി പി.വി. അന്‍വര്‍ എംഎല്‍എ നിര്‍മ്മിച്ച തടയണകള്‍ പൊളിച്ചു നീക്കാന്‍ ഗ്രാമപഞ്ചായത്ത് നടപടി തുടങ്ങി. പൊളിക്കുന്നതിനുള്ള ടെണ്ടര്‍ നടപടി തുടങ്ങിയതായി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലില്‍ പി.വി. അന്വറിന്റെഉടമസ്ഥതയിലുളള പിവിആര്‍ നാച്വറല്‍ റിസോര്‍ട്ടിനായി നീര്‍ച്ചാലിനു കുറുകെ നിര്‍മിച്ച തടയണയാണ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊളിക്കുന്നത്.
തടയണ നിര്‍മാണം നിയമം ലംഘിച്ചെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഇവ പൊളിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഈ സമയപരിധിക്കകം തടയണകള്‍ പൊളിക്കാന്‍ എംഎല്‍എ തയ്യാറായില്ല. ഈ പശ്ചാത്തലത്തില്‍ ഇന്നെലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. തടയണ പൊളിക്കാനുളള ചെലവ് അന്‍വറില്‍ നിന്ന് തന്നെ ഈടാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: