കൊച്ചി : ചാനല്‍ ചര്‍ച്ചയ്ക്കിടെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകരായ റോയ് മാത്യുവിനും, വിനു വി. ജോണിനുമെതിരെ നിയമ നടപടിക്കൊരുങ്ങി അഡ്വ. മനീഷ രാധാകൃഷ്ണന്. 24 ന്യൂസ് റിപ്പോര്‍ട്ടര്‍ സഹിന് ആന്റണിയുടെ ഭാര്യയാണ് ഇവര്‍. മോന്സന് മാവുങ്കലുമൊത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന്റേയും കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെയിലെ അധിക്ഷേപിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് മനീഷ നിയമ നടപടി സ്വീകരിക്കുന്നത്.
തന്റെ മകളുടെ പിറന്നാള്‍ ആഘോഷം എന്ന പേരിലാണ് മോന്സന് പങ്കെടുത്ത ഒരു പരിപാടിയുടെ ദൃശ്യം പ്രചരിപ്പിക്കുന്നത്. എന്നാല്‍ അത് തന്റെ മകളുടെ പിറന്നാള്‍ ആഘോഷമല്ല. പ്രവാസി മലയാളി ഫൗണ്ടേഷന് എന്ന സംഘടനയുടെ വാര്‍ഷികാഘോഷ പരിപാടികള്‍ ജനുവരിയില്‍ ബോള്‍ഗാട്ടിയില്‍ വച്ച് സംഘടിപ്പിച്ചിരുന്നു. ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ സഹിന് ആന്റണിയെ ഈ ചടങ്ങില്‍ വെച്ച് ആദരിക്കുകയും ചെയതിരുന്നു. ആ ദിവസം സഹിന് ആന്റണിയുടെ പിറന്നാള്‍ കൂടിയായതിനാല്‍ സംഘാടകര്‍ അദ്ദേഹത്തിന് സര്‍പ്രൈസായി അവിടെവെച്ച് കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നെന്നും മനീഷ അറിയിച്ചു.
വേദിയില്‍ കേക്ക് കണ്ടപ്പോള്‍ തങ്ങളുടെ മകള്‍ അവിടേക്ക് ഓടിക്കയറുകയായിരുന്നു. അങ്ങിനെയാണ് ആഘോഷം നടന്നത്. തന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷമെന്ന നിലയില്‍ കുട്ടിയുടെ മുഖം വ്യക്തമാകുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയെല്ലാം ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസില്‍ പരാതി നല്‍കിയെന്നും മനീഷ പറഞ്ഞു.
ബാലാവകാശ കമ്മീഷനിലും, വനിതാ കമ്മീഷനിലും പരാതി നല്‍കും. അഭിഭാഷകയെന്ന നിലയില്‍ പരാതിയുമായി ഏത് അറ്റം വരെയും പോകും. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിക്കില്ല. ചാനല്‍ ചര്‍ച്ചയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് പിന്നാലെ ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മനീഷ കൂട്ടിച്ചേര്‍ത്തു.
അതേസമയം പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് റോയ് മാത്യു രംഗത്തെത്തി. പരാമര്‍ശം നാക്ക് പിഴയായിരുന്നെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും റോയ് മാത്യു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: