ന്യൂദല്‍ഹി: സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള (എസ്ഡിആര്‍എഫ്) കേന്ദ്ര വിഹിതത്തിന്റെ രണ്ടാം ഗഡുവായ 7,274.40 കോടി രൂപ മുന്‍കൂറായി 23 സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അംഗീകാരം നല്കി. രണ്ടാം ഗഡു തുകയായ 1,599.20 കോടി രൂപ 5 സംസ്ഥാനങ്ങള്‍ക്ക് ഇതിനകം തന്നെ മുന്‍കൂറായി നല്കി കഴിഞ്ഞു.
ഇതോടെ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം ഉള്‍പ്പെടെ 23,186.40 കോടി രൂപ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവരുടെ എസ്ഡിആര്എഫില് ഉണ്ടാകും. കോവിഡ്19 മൂലം മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സഹായ ധനം നല്‍കാനും, വിജ്ഞാപനം ചെയ്തിട്ടുള്ള മറ്റ് ദുരന്തങ്ങള്‍ക്ക് ആശ്വാസം നല്‍കാനുമുള്ള ചെലവുകള്‍ക്കായാണ് എസ്ഡിആര്‍എഫ് വിനിയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: