കൊല്ലം: കൊട്ടാരക്കര ചെമ്പന്‍പൊയ്കയില്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തിനിടെ കയ്യാങ്കളി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ സമ്മേളനത്തില്‍ എത്തിയതും തുടര്‍ന്നുള്ള തര്‍ക്കവും കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.
കൊട്ടാരക്കര ഏര്യകമ്മിറ്റിക്ക് കീഴിലുള്ള ചെമ്പന്‍പൊയ്ക ബ്രാഞ്ചില്‍ നിന്ന് അഞ്ച് പേരെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്താക്കിയിരുന്നു. ഇവരില്‍ രണ്ടുപേര്‍ കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തി. ഇതോടെ പുറത്താക്കിയവരെ അനുകൂലിക്കുന്നവരും മറു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ ഏര്യാ സെക്രട്ടറി ബേബി പ്രവര്‍ത്തകരില്‍ ഒരാളെ പിടിച്ചുതള്ളി. ഇതേ തുടര്‍ന്ന് അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് പ്രവര്‍ത്തകരില്‍ ഒരാള്‍ വീശുകയായിരുന്നു.
ചിലര്‍ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്. സംഭവത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ജില്ലാ കമ്മിറ്റിയെ സമീപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: