ന്യൂദല്‍ഹി: മൂന്നു പൊതുമേഖലാ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ മുതല്‍ അസാധുവാകും. ഇന്ത്യന്‍ ബാങ്കില്‍ ലയിപ്പിച്ച അലഹാബാദ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ച ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ചെക്ക് ബുക്കുകളാണ് അസാധുവാകുക.
അലഹാബാദ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ ബാങ്കിന്റെ സേവനങ്ങള്‍ ലഭ്യമാകുമെന്നും പുതിയ ചെക്ക് ബുക്കിനായി നെറ്റ്ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് അല്ലെങ്കില്‍ ബാങ്ക് ശാഖകളില്‍ നേരിട്ട് പുതിയ ചെക്ക് ബുക്കിനായി അപേക്ഷിക്കാമെന്നും ഇന്ത്യന്‍ബാങ്ക് അറിയിച്ചു.
ഇതേരീതിയില്‍ പഞ്ചാബ് നാഷണല്ബാങ്ക, പഴയ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും ഇടപാടുകാര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. പി.എന്‍.ബി.യുടെ എല്ലാ ഉപഭോക്താക്കളും പുതിയ ഐ.എഫ്.എസ്.സി. കോഡും എം.ഐ.സി.ആര്. കോഡും ഉള്‍പ്പെടുത്തിയ പുതിയ ചെക്ക്ബുക്കുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: