ലണ്ടന്‍: ചമ്പ്യന്‍സ് ലീഗില്‍ പോര്‍ട്ടോയെ തകര്‍ത്ത് ലിവര്‍പൂള്‍. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. മുഹമ്മദ് സലായുടെയും റോബര്‍ട്ടോ ഫെര്മീനോയുടെയും ഇരട്ട ഗോള്‍ മികവിലാണ് ലിവര്‍പൂള്‍ വലിയ വിജയത്തിലേക്കെത്തിയത്.
പതിനെട്ടാം മിനിറ്റില്‍ സലായാണ് ഗോളിന് തുടക്കമിട്ടത്. അഞ്ച് ഗോളിനും വഴിയൊരുക്കി കുര്‍ട്ടിസ് ജോണ്‍സ് മികവ് കാട്ടി. 45-ാം മിനിറ്റില്‍ സാദിയോ മാനെ ലിവര്‍പൂളിന്റെ ലീഡ് വര്‍ധിപ്പിച്ചു. അറുപതാം മിനിറ്റില്‍ സലാ വീണ്ടും ഗോള്‍ നേടിയതോടെ വിജയം ഉറപ്പിക്കുകയായിരുന്നു. 74-ാം മിനിറ്റില്‍ മെഹ്ദി താരെമിയിലൂടെ പോര്‍ട്ടോ ആശ്വാസ ഗോള്‍ നേടി. കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ പകരക്കാരനായി ഇറങ്ങിയ ഫെര്‍മീനോ രണ്ട് ഗോള്‍ നേടി. 77-ാം മിനിറ്റിലും 81-ാം മിനിറ്റിലും ഗോള്‍. ഇതോടെ ഗ്രൂപ്പില്‍ ലിവര്‍പൂള്‍ മുന്‍നിരയിലെത്തി.
മറ്റൊരു മത്സരത്തില്‍ എസി മിലാനെ അത്ലറ്റികോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇരുപതാം മിനിറ്റില്‍ എസി മിലാനാണ് ആദ്യ ഗോള്‍ നേടിയത്. റാഫേല്‍ ലിയോ ഗോള്‍ നേടി. അവസാന മിനിറ്റുകളിലായിരുന്നു അത്ലറ്റികോയുടെ തിരിച്ചുവരവ്. 84-ാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മാന് ആദ്യ ഗോള്‍. പിന്നീട് ലൂയി സുവാരസ് അധിക സമയത്തും ഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: