തെന്നിന്ത്യന്‍ നടി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു. പ്രമുഖ തെലുങ്ക് സംവിധായകനാണ് വരന്. തെലുങ്കില്‍ അനുഷ്കയുടെ രണ്ട് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വരനെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹമെന്ന് ഇ-ടൈംസും വാര്‍ത്ത നല്‍കിയിട്ടുണ്ട്.
എന്നാല്‍, അനുഷ്ക വിവാഹ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബാഹുബലി എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം പ്രഭാസും അനുഷ്കയും തമ്മില്‍ പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതരാകുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇവയെല്ലാം നിഷേധിച്ച് താരം തന്നെ രംഗത്ത് വന്നിരുന്നു. സ്വീറ്റിയെന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന അനുഷ്കയുടെ വരനെ കാത്തിരിക്കുകയാണ് സിനിമ ലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: