ഇസ്ലാമാബാദ്: അഫ്ഗാന് മുജാഹിദീന്‍ അമേരിക്കയുടെ പൂര്‍വ്വപിതാക്കള്‍ക്ക് തുല്യരാണെന്ന അബദ്ധ പ്രസംഗവുമായി ഇമ്രാന്ഖാന്. വെള്ളിയാഴ്ച യുഎന്‍ പൊതുസഭയില്‍ നടത്തിയ വെര്‍ച്വല്‍ പ്രസംഗത്തിലാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെ ഉദ്ധരിച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് വ്യാജ അവകാശവാദമുന്നയിച്ചത്.
അതേസമയം, അഫ്ഗാനിസ്ഥാനിലെ ഭീകരരെ പരിശീലിപ്പിക്കുന്നതില്‍ അമേരിക്കയ്ക്കൊപ്പം പാകിസ്ഥാനും ഉത്തരവാദിത്തമുണ്ടെന്ന് ഇമ്രാന് ഖാന് പരോക്ഷമായി സമ്മതിച്ചു. അഫ്ഗാനിസ്ഥാന്റെ വിമോചനത്തിനായി പോരാടാന്‍ മുജാഹിദ് ഗ്രൂപ്പുകള്‍ക്ക് പാകിസ്ഥാനും അമേരിക്കയും പരിശീലനം നല്കി. ലോകമെമ്പാടുമുള്ള വിവിധ ഗ്രൂപ്പുകളായ അല്‍ ഖ്വയ്ദയും ആ മുജാഹിദ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്നു. മുജാഹിദീന്‍, അഫ്ഗാന് മുജാഹിദ്ദീന്‍ എന്നിവ ഉണ്ടായിരുന്നു. വീരന്മാരായി കണക്കാക്കി. 1983ല്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന് അവരെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചുവെന്നും അദ്ദേഹം അവരെ അമേരിക്കയുടെ സ്ഥാപക പിതാക്കളുമായി താരതമ്യം ചെയ്തുവെന്നുമാണ് ഇമ്രാന് പറഞ്ഞത്.
പാകിസ്ഥാന് പ്രധാനമന്ത്രിയുടെ വ്യാജ അവകാശവാദം വ്യാപകമായ ആക്ഷേപത്തിനിടയാക്കി. പാകിസ്ഥാനി പത്രപ്രവര്ത്തകന് ഗരിദ ഫാറൂഖി ‘അന്താരാഷ്ട്ര നാണക്കേട്’ എന്നാണ് ഇമ്രാന്റെ പ്രസ്താവനയെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിക്ക് വേണ്ടി പ്രസംഗം എഴുതിയത് ആരാണെന്നും നവമാധ്യമങ്ങള്‍ ചോദ്യം ഉന്നയിക്കന്നു.
1985 മാര്‍ച്ച് രണ്ടിന് കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് റൊണാള്‍ഡ് റീഗന് ഇമ്രാന് ഉദ്ധരിച്ച പ്രസംഗം നടത്തിയത്. വിമതര്‍ക്ക് പിന്തുണ നല്കി നിക്കരാഗ്വന്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു റീഗന്. നിക്കരാഗ്വന്‍ വിമതര്‍ക്കായി 14 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ച അവരെയാണ് അദ്ദേഹം അമേരിക്കയുടെ സ്ഥാപക പിതാക്കന്മാര്ക്ക് സമാനരാണെന്ന് വിശേഷിപ്പിച്ചത്. ‘നിക്കരാഗ്വയിലെ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് ഞാന്‍ അടുത്തിടെ സംസാരിച്ചു. നിങ്ങള്‍ക്ക് അവരെക്കുറിച്ചുള്ള സത്യം അറിയാം, അവര്‍ ആരോടാണ് യുദ്ധം ചെയ്യുന്നതെന്നും എന്തുകൊണ്ടാണെന്നും നിങ്ങള്‍ക്കറിയാം. അവര്‍ നമ്മുടെ സ്ഥാപക പിതാക്കന്മാരുടെയും ഫ്രഞ്ച് പ്രതിരോധത്തിന്റെ ധീരരായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും തുല്യരാണ്.’ ഇതായിരുന്നു റീഗന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: