തിരുവനന്തപുരം: സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ നാളെ സാധാരണ ഗതിയില്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്നു കെഎസ്ആര്‍ടിസി. യാത്രക്കാരുടെയും ജീവനക്കാരുടെയും കുറവ് പരിഗണിച്ചാണ് തീരുമാനം. അവശ്യ സര്‍വീസുകള്‍ വേണ്ടിവന്നാല്‍ പൊലീസിന്റെ നിര്‍ദേശപ്രകാരവും ഡിമാന്‍ഡ് അനുസരിച്ചും മാത്രം നടത്തും. രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വിസുകള്‍ പോലീസ് അകമ്പടിയോടെയും മാത്രം അയക്കുന്നതിന് ശ്രമിക്കുമെന്നും കെ.എസ്ആര്ടിസി പറയുന്നു.
വൈകിട്ട് 6 മണിക്ക് ശേഷം ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുന്നതും ദീര്‍ഘദൂര സര്‍വ്വീസുകള്‍ അടക്കം എല്ലാ സ്റ്റേ സര്‍വ്വീസുകളും 6 മണിക്ക് ശേഷം ഡിപ്പോകളില്‍ നിന്നും ആരംഭിക്കുന്നതുമാണ്. യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാല്‍ അധിക ദീര്‍ഘദൂര സര്‍വ്വീസുകള്‍ അയക്കുന്നതിന് ജീവനക്കാരെയും ബസ്സും യൂണിറ്റുകളില്‍ ക്രമീകരിച്ചിട്ടുണ്ടെന്നുമെന്ന് കെ.എസ്ആര്ടിസി അറിയിച്ചു. ഹര്‍ത്താലിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സിഎംഡി ബിജു പ്രഭാകര്‍ പ്രസ്താവന പുറത്തിറക്കി സ്വീകരിച്ചിരിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: