കോഴിക്കോട്: ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഭക്ഷണം ഒഴിവാക്കി ദിവസങ്ങള്‍ കാത്തിരുന്നിട്ടും ശസ്ത്രക്രിയ നടത്തിയില്ലെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരാതി പരിഹരിച്ച ശേഷം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
മലപ്പുറം നരിപ്പറമ്പ് സ്വദേശി അബ്ദുള്‍ മജീദിനാണ് ശസ്ത്രക്രിയ നടത്താതിരുന്നത്. ഓര്‍ത്തോ വിഭാഗത്തിലെ അഞ്ചാം യൂണിറ്റിലെ വാര്‍ഡ് 37 ലാണ് രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശസ്ത്രക്രിയ നടത്താനായി ഭക്ഷണം കഴിക്കരുതെന്ന് നിരവധി ദിവസങ്ങളില്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ശസ്ത്രക്രിയ നടത്തിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നാവശ്യപെട്ടാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: