കൊച്ചി: സംസ്ഥാനത്ത് പട്ടികജാതി വികസന വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. വിവിധ തസ്തികകളിലെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും അനശ്ചിതത്വത്തില്‍.
ഫെബ്രുവരിക്ക് ശേഷമുള്ള ഒഴിവുകളിലേക്ക് സ്ഥാനക്കയറ്റമുണ്ടായിട്ടില്ല. ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന് കമ്മിറ്റി കൂടാത്തതാണ് കാരണമെന്നാണ് വിശദീകരണം. ഉന്നത തസ്തികകളിലുള്‍പ്പെടെ അധിക ഉത്തരവാദിത്വം നല്കിയിട്ടുള്ളതിനാല് ഓഫീസുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. വകുപ്പിന് മുഴുവന്‍സമയ ഡയറക്ടറില്ല. എം.ജി. രാജമാണിക്യത്തിന് ഡയറക്ടറുടെ അധിക ചുമതലയാണുള്ളത്.
വിവിധ ജില്ലകളില്‍ നിരവധി ഒഴിവുകള്‍ നികത്താനുണ്ട്. തിരുവനന്തപുരത്ത് മൂന്ന് അഡീഷണല്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ അസിസ്റ്റന്റ് ഓഫീസര്‍മാര്‍, മലപ്പുറം ജില്ലയിലെ കാളികാവ്, പെരുമ്പടപ്പ്, പൊന്നാനി, തിരൂരങ്ങാടി, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം, ആലത്തൂര്‍, കോഴിക്കോട് കോര്പ്പറേഷന്, എറണാകുളത്ത് അങ്കമാലി എന്നിവിടങ്ങളില്‍ പട്ടികജാതി വികസന ഓഫീസര്‍ തസ്തികകളിലും ഒഴിവുണ്ട്.
സ്ഥാനക്കയറ്റം വൈകുന്നത് ക്ലറിക്കല്‍ ജീവനക്കാരുടെ പ്രമോഷനെ ബാധിക്കും. ഇത് എല്‍ഡി ക്ലര്‍ക്ക് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ക്കും തിരിച്ചടിയാണ്. പ്രമോഷനുകളും മറ്റും സമയബന്ധിതമായി നടത്തി ഒഴിവുകള്‍ കൃത്യമായി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെങ്കിലും അവയൊന്നും പാലിക്കപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ജീവനക്കാര്‍ക്ക് കൊവിഡ് പിടികൂടുന്നതോടെ വിവിധ ക്ഷേമ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: