റാവല്‍പിണ്ടി: സുരക്ഷാ കാരണങ്ങളാല്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്ഥാന് പര്യടനം ഉപേക്ഷിച്ചു. പരമ്പരയിലെ ആദ്യ ഏകദിന മത്സരത്തിന് ടോസ് ഇടുന്നതിന് തൊട്ടുമുമ്പാണ് ന്യൂസിലന്‍ഡ് പാക് പര്യടനം ഉപേക്ഷിച്ചത്.
സുരക്ഷകാരണങ്ങളാല്‍ പതിനെട്ട് വര്‍ഷം ന്യൂസിലന്‍ഡ് ടീം പാകിസ്ഥാനില്‍ പര്യടനം നടത്തിയില്ല. 2003 ലാണ് അവസാനമായി അവര്‍ പാക് മണ്ണില്‍ പര്യടനം നടത്തിയത്. അതിനുശേഷം നിശ്ചയിച്ച ആദ്യ പര്യടനമാണ് ഇന്നലെ ഉപേക്ഷിച്ചത്. മൂന്ന് ഏകദിനങ്ങളും അഞ്ചു ടി 20 മത്സരങ്ങളും അടങ്ങുന്നതായിരുന്നു പരമ്പര. ന്യൂസിലന്‍ഡ് സര്‍ക്കാര്‍ നല്കിയ സുരക്ഷ മുന്നിറയിപ്പ് കണക്കിലെടുത്താണ് ന്യൂസിലന്‍ഡ് ടീം പാക് പര്യടനം ഉപേക്ഷിച്ചത്. കളിക്കാര്‍ ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങുമെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
പര്യടനം ഉപേക്ഷിക്കുന്നത് പാക് ക്രിക്കറ്റ് ബോര്‍ഡിന് കനത്ത തിരിച്ചടിയാണ് എന്ന് അറിയാം. മികച്ച സ്വീകരണമാണ് ഞങ്ങളുടെ ടീമിന് പാകിസ്ഥാനില്‍ ലഭിച്ചത്. എന്നാല്‍ കളിക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം. അതിനാല്‍ പരമ്പര ഉപേക്ഷിക്കാതെ മറ്റ് മാര്ഗ്ഗമൊന്നുമില്ലെന്ന്് ന്യൂസിലന്ഡ്ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സീക്യൂട്ടീവ് ഡേവിഡ് വൈറ്റ് പറഞ്ഞു. പാകിസ്ഥാനില്‍ എതുതരം സുരക്ഷ ഭീഷണിയാണ് ഉണ്ടായതെന്ന്് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്ഡ്് വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: