കൊല്‍ക്കത്ത: അവസാന മിനിറ്റുകളില്‍ എട്ടുപേരുമായി പൊരുതിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഡ്യൂറന്‍ഡ് കപ്പിലെ രണ്ടാം മത്സരത്തില്‍ തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്് ബെംഗളൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. 45-ാം മിനിറ്റില്‍ ഭൂട്ടിയയും 71-ാം മിനിറ്റില്‍ ലിയോണ്‍ അഗസ്റ്റിനും വലകുലുക്കി. രണ്ടാം പകുതിയില്‍ മൂന്ന് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. വിജയത്തോടെ ഗ്രൂപ്പ് സിയില്‍ ബെംഗളൂരു എഫ്സിക്കും മൂന്ന് പോയിന്റായി. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സ് 21ന് ഡല്‍ഹി എഫ്സിയെ നേരിടും.
ആദ്യ 15 മിനിറ്റില്‍ ഇരുഭാഗത്ത് നിന്നും കാര്യമായ മുന്നേറ്റങ്ങളുണ്ടായില്ല. 25-ാം മിനിറ്റില്‍ സന്ദീപ് സിങ് ശ്രീക്കുട്ടനെ ലക്ഷ്യംവച്ച് മികച്ച ക്രോസ് പായിച്ചെങ്കിലും ബെംഗളൂരു പ്രതിരോധം തടഞ്ഞു. 33-ാം മിനിറ്റില്‍ ബ്ലസേ്റ്റേഴ്സിന് ആദ്യ കോര്‍ണര്‍ ലഭിച്ചു. പ്യൂട്ടിയയുടെ കോര്‍ണര്‍ ലാറ തട്ടിയകറ്റി. പന്ത് ശ്രീക്കുട്ടന്റെ കാലിലാണ് കിട്ടിയത്. ശ്രീക്കുട്ടന് ഷോട്ട് പായിച്ചെങ്കിലും ലാറ കൈകളിലൊതുക്കി. 45-ാം മിനിറ്റില്‍ ബെംഗളൂരു എഫ്സി മുന്നിലെത്തി. ബോക്സിന് തൊട്ട് സമീപത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് നംഗായല്‍ ഭൂട്ടിയ മികച്ചൊരു ഷോട്ടിലൂടെ വലയിലാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സഞ്ജീവ് സ്റ്റാലിന്റെ ശ്രമം ലാറ തടുത്തിട്ടു. ഇതിനിടെ തുടര്‍ച്ചയായ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ കണ്ട ഹോര്‍മിപാമിനെ ബ്ലാസ്റ്റേഴ്സിന് നഷ്ടമായി. 71-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ ലിയോണ്‍ അഗസ്റ്റിനിലൂടെ ബെംഗളൂരു ലീഡുയര്‍ത്തി. ഹര്‍മന്‍പ്രീതിന്റെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. 83, 86 മിനിറ്റുകളില്‍ സന്ദീപ് സിങും, ധെനെചന്ദ്രമെയ്ട്ടെയും ചുവപ്പ് കണ്ട് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് എട്ടുപേരായി ചുരുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: