പാരീസ്: ക്ലബ്ബ് ബ്രൂെഗ്ഗക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനുള്ള പാരീസ് സെന്റ് ജര്‍മന്‍(പിഎസ്ജി) ടീമില്‍ സൂപ്പര്‍ സ്റ്റാറുകളായ ലയണല്‍ മെസിയേയും നെയ്മറെയും ഉള്‍പ്പെടുത്തി. ഇന്ന് രാത്രി 12.30നാണ് പിഎസ്ജി- ക്ലബ്ബ് ബ്രൂഗ്ഗെ മത്സരം. ലീഗ് വണ്ണില്‍ വാരാന്ത്യത്തിലെ പിഎസ്ജിയുടെ മത്സരത്തില്‍ മെസിയേയും നെയ്മറെയും ഒഴിവാക്കിയിരുന്നു. ഇരുവരും ദേശീയ ടീമുകള്‍ക്കായി ലോകകപ്പ് യോഗ്യതാ റൗണ്ട് കളിക്കാന്‍ പോയതിനെ തുടര്‍ന്നാണ് ഇവരെ ഒഴിവാക്കിയത്.
ഇവരെ കൂടാതെ പിഎസ്ജി വിജയിക്കുകയും ചെയ്തു. ക്ലര്മോണ്ടിനെ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. അര്‍ജന്റീനിയന്‍ താരമായ മെസിയും ബ്രസീല്‍ താരമായ നെയ്മറും ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കു ശേഷം വെള്ളിയാഴ്ച രാത്രി വൈകിയാണ് പാരീസില്‍ തിരിച്ചെത്തിയത്.
അര്‍ജന്റീനയുടെ മറ്റൊരു താരമായ എയ്ഞ്ചല്‍ ഡി മരിയയ്ക്ക് ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനുള്ള പിഎസ്ജി ടീമിലിടം കിട്ടിയില്ല. അവസാന സീസണിലെ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരത്തെ ഫൗള്‍ ചെയ്ത ഡി മരിയയെ യുവേഫ മൂന്ന് മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
ചാമ്പ്യന്‍സ് ലീഗിലെ മറ്റ് ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഇന്ന്്് നിലവിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി ആര്.ബി ലീപ്സിഗിനെയും സ്പാനിഷ് ടീമായ റയല്‍ മാഡ്രിഡ് ഇന്റര്‍ മിലാനെയും മിലാന് ലിവര്‍പൂളിനെയും എതിരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: