ചാരുംമൂട്: ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ഉള്ളതായി മാതാപിതാക്കള്‍ വള്ളികുന്നം പോലീസിനു കൊടുത്ത പരാതിയില്‍ പറയുന്നു. വള്ളികുന്നം തെക്കേമുറി ആക്കനാട്ട് തെക്കേതില്‍ സതീഷിന്റെ ഭാര്യ സവിത (24)യാണു സ്വന്തം കിടപ്പുമുറിയില്‍ അര്‍ദ്ധരാത്രിയില്‍ തൂങ്ങി മരിച്ചത്. രണ്ടര വര്‍ഷം മുമ്പാണ് വിദേശത്ത് ജോലി ചെയ്യുന്ന സതീഷിനെ എരുവ പടിഞ്ഞാറ് ആലഞ്ചേരില്‍ സജു – ഉഷാകുമാരി ദമ്പതികളുടെ മകളായ സവിത വിവാഹം ചെയ്തത്.സതീഷ് ഇപ്പോള്‍ ജോലി സ്ഥാലത്താണുള്ളത്. സംഭവം നടക്കുമ്പോള്‍ സതീഷിന്റെ മാതാവും സഹോദരി പുത്രിയും മാത്രമായിരുന്നു വീടിനുള്ളില്‍ ഉണ്ടായിരുന്നത്.
മരണത്തില്‍ അസ്വാഭിവകത ഇല്ലെങ്കിലും മണപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ സവിതയോടൊപ്പം ജോലി ചെയ്തിരുന്ന ആണ് സുഹൃത്ത് വീടിന് പുറത്ത് ഈ സമയം ഉണ്ടായിരുന്നതായി വള്ളികുന്നം പോലീസ് പറഞ്ഞു. പോലീസ് പറയുന്നതിങ്ങനെ, ആണ് സുഹൃത്തുമായി വളരെ നേരം ഫോണില്‍ സംസാരിച്ചു.രണ്ടു പേരും പരസ്പരം പിണങ്ങിയതിനെത്തുടര്‍ന്ന് സവിത കൈയ്യിലെ ഞരമ്പ് ചെറുതായി മുറിച്ച് ഫോണിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കി. ഭീഷണി ഭയന്ന യുവാവ് ഉടന്‍ തന്നെ സവിതയുടെ വീട്ടിലെത്തി സംസാരിക്കുകയുമായിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനു ശേഷം യുവതി വീണ്ടും ആത്മഹത്യാ ഭീഷണി ഉയര്‍ത്തുകയും മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് കതക് വലിച്ച് അടക്കുകയും ചെയ്തതായി പറയുന്നു.
പരിഭ്രാന്തനായ യുവാവ് ബഹളം കൂട്ടി വീട്ടുകാരെയു അയല്‍വാസികളെയും അറിയിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തു നിന്നും കടന്നു കളഞ്ഞ യുവാവ് ഒളിവിലാണ്. ഇരുവരുടേയും ഫോണ്‍ വിശദമായി പരിശോധിച്ച ശേഷമെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനത്തില്‍ എത്താന്‍ കഴിയുകയുള്ളു എന്ന് പോലീസ് ഇന്‍സ്പക്ടര്‍ എം.എം.ഇഗ്നേഷ്യസ് പറഞ്ഞു. പോലീസും വിരലടയാള വിദഗ്ധരും, ശാസ്ത്രീയ പരിശോധനാ സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിമോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: