കണ്ണൂര്‍ : സര്‍വ്വകലാശാല സിലബസ്സില്‍ വീര്‍ സവര്‍ക്കറും ഗുരുജി ഗോള്‍വാള്‍ക്കറും ഉള്‍പ്പെട്ടതില്‍ അപാകതയില്ല. സിലബസ്സില്‍ കാവി വത്കരണമാണെന്ന ആരോപണം തള്ളുന്നതായും വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് അറിയിച്ചു. സിലബസ് മരവിപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
എംഎ പൊളിറ്റിക്സ് ആന്റ് ഗവേര്‍ണന്‍സ് കോഴ്സിന്റെ സിലബസ്സിലാണ് സവര്‍ക്കറിനേയും ഗോള്‍വാള്‍ക്കറേയും കുറിച്ച് ഉള്‍പ്പെട്ടത്. ഇതിനെതിരെ വര്‍ഗീയ ശക്തികള്‍ അനാവശ്യ വാദങ്ങള്‍ ഉന്നയിക്കുകയും ഇത് വിവാദമാക്കുകയും ചെയ്യുകയായിരുന്നു. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ പ്രശസ്തരായ ദേശീയ നേതാക്കളുടേയും വിവിധ സമൂദായങ്ങളിലുള്ളവരെ കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ വിവിധ കോഴ്സുകളിലെ സിലബസ്സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സവര്‍ക്കറും ഗോള്‍വാള്‍ക്കറും സിലബസില്‍ വന്നതില്‍ അപാകതയില്ല. അധ്യാപകരുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ചില പോരായ്മകള്‍ സിലബസിലുണ്ടെന്ന് പറഞ്ഞ അദ്ദേഹം പുസ്തകങ്ങളുടെ പേരിനൊപ്പം വിശദമായ വിവരണം കൂടി വേണമായിരുന്നു. സിലബസ് മരവിപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം സിലബസ് പൂര്‍ണമല്ലെന്നും ഇതിനെക്കുറിച്ച് രണ്ടംഗ സമിതി പഠിക്കുമെന്നും അഞ്ച് ദിവസത്തിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വിസി പറഞ്ഞു. യൂണിവേഴ്സിറ്റിക്ക് പുറത്ത് നിന്നുള്ള പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകരായ ജെ. പ്രഭാഷ്, പ്രൊഫ. പവിത്രന് എന്നിവര്‍ക്കാണ് ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: