ന്യൂദല്‍ഹി: താലിബാനെതിരെ ശക്തമായ താക്കീതുമായി മോദി അധ്യക്ഷത വഹിച്ച ബ്രിക്സ് യോഗത്തില്‍ വ്ലാഡിമിര്‍ പുടിനും ഷീ ജിന്‍പിങും സിറില്‍ റാമപോസയും ജെയ്ര് ബൊല്‍സനാരോയും. അഫ്ഗാനിസ്ഥാന് മേഖല മറ്റു രാജ്യങ്ങള്‍ക്കെതിരായ ഭീകരതയുടെ താവളമാകരുതെന്ന് ബ്രിക്സ് ഉച്ചകോടിയുടെ താക്കീത്. അഫ്ഗാനിലെ ഐഎസ് സാന്നിധ്യത്തിലും ലഹരിക്കടത്തിലും 13-മത് ബ്രിക്സ് ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കും. മനുഷ്യാവകാശ സന്ദര്‍ഭങ്ങളെ അഭിസംബോധന ചെയ്യുമെന്നും ബ്രിക്സ് പ്രമേയം വാഗ്ദാനം നല്കുന്നു.
ഭീകരത നേരിടാന്‍ സാങ്കേതിക മേഖലയില്‍ അടക്കം സഹകരണം വേണമെന്നും കോവിഡ് പ്രതിസന്ധിയെ ഒന്നിച്ച് അതിജീവിക്കണമെന്നും ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഫ്ഗാനില്‍ നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റം പുതിയ പ്രതിസന്ധിയുണ്ടാക്കിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന് പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ മണ്ണ് മറ്റ് രാജ്യങ്ങളെ ആക്രമിക്കുന്നതിന് ഉപയോഗിക്കപ്പെട്ടുകൂടെന്നും പുടിന് താക്കീത് നല്കി. ഇത് ഫലത്തില്‍ പാകിസ്ഥാന്റെ രഹസ്യ അജണ്ടയ്ക്ക് നേരെയുള്ള താക്കീതായി മാറുകയായിരുന്നു.
ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന ദല്‍ഹി പ്രഖ്യാപനം ബ്രിക്സ് ഉച്ചകോടി അംഗീകരിച്ചു.അഫ്ഗാനില്‍ സമാധാനപരമായി സര്‍ക്കാര്‍ രൂപീകരണം നടക്കണമെന്ന് ബ്രിക്സ് നേതാക്കള്‍ ആവശ്യപ്പെട്ടു. യുഎന്‍ അടക്കം രാജ്യാന്തര സംഘടനകളില്‍ പരിഷ്ക്കരണം വേണമെന്ന ഇന്ത്യയുടെ നിലപാടിനെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പിന്തുണച്ചു.
യോഗത്തില്‍ പ്രധാനമന്ത്രി മോദി അധ്യക്ഷനായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയുള്ള യോഗത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്, ചൈന പ്രസിഡന്റ് ഷീ ജിന്‍പിങ്, ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ റാമപോസ, ബ്രസീലിന്റെ ജെയ്ര് ബൊല്‍സനാരോ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: