ബെയ്ജിംഗ്: അഫ്ഗാനിസ്ഥാനിലെ ഇടക്കാല താലിബാന് സര്‍ക്കാരിനെ പിന്തുണച്ച് ചൈന. താലിബാന് സര്‍ക്കാര്‍ അധികാരം പിടിച്ചടക്കിയ ശേഷം ഇതാദ്യമായാണ് ചൈന പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ ക്രമസമാധാനം പുനസ്ഥാപിക്കാനും അരാജകത്വം അവസാനിപ്പിക്കാനും സര്‍ക്കാര്‍ രൂപീകരണം അത്യാവശ്യമാണെന്ന് ചൈന പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ അയല്‍രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു ചൈനയുടെ ഈ പരാമര്‍ശം. ചൈന അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരിന് തുടക്കത്തില്‍ 3.1 കോടി ഡോളര്‍ വിലവരുന്ന ധാന്യങ്ങളും വാക്സിനുകളും മരുന്നുകളും നല്‍കുമെന്ന് ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി യോഗത്തില്‍ ഉറപ്പ് നല്കി.
പാകിസ്ഥാന് വിളിച്ചുചേര്‍ത്ത ഈ യോഗത്തില്‍ ഇറാന്, താജിക്കിസ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, ചൈന എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ പങ്കെടുത്തു. ഇന്ത്യയെ യോഗത്തിലേക്ക് ക്ഷണിച്ചില്ല. അതേ സമയം റഷ്യ യോഗത്തില്‍ നിന്നും വിട്ടുനിന്നു. പാകിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് യോഗം വിളിച്ചുചേര്‍ത്തത്.
താലിബാന് സര്‍ക്കാരിന് ചൈന 3.1 കോടി ഡോളര്‍ സഹായം വാഗ്ദാനം ചെയ്ത കാര്യം ചൈനയുടെ വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ചൈന കൂടുതല്‍ അടിയന്തര സാധനസാമഗ്രികള്‍ അഫ്ഗാനിസ്ഥാന് നല്‍കുമെന്നും ചൈനയുടെ വിദേശകാര്യമന്ത്രി ഉറപ്പ് നല്കി. അതേ സമയം ചൈന അനധികൃത മയക്കമരുന്ന് വ്യാപാരത്തെയും തീവ്രവാദി ഗ്രൂപ്പുകളെയും എതിര്‍ക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: