മുംബയ്: ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ അതുല്‍ കശ്യപ് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്) സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചു.
ഇന്ത്യയുടെ വൈവിധ്യം, ജനാധിപത്യം, ഉള്‍ക്കൊള്ളല്‍, ബഹുസ്വരതയുടെ പാരമ്പര്യം എന്നിവ എങ്ങനെയാണ് ഒരു മഹത്തായ രാഷ്ട്രത്തിന്റെ ഊര്‍ജ്ജസ്വലതയും ശക്തിയും ഉറപ്പാക്കുന്നതെത് സംബന്ധിച്ച നല്ല ചര്‍ച്ചയാണ്് നടന്നതെന്ന് അംബാസിഡര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ വംശജനായ അതുല്‍ കശ്യപിനെ ജോ ബൈഡനാണ് ഇന്ത്യയിലെ നയന്ത്രപ്രതിനിധിയായി നിയമിച്ചത്.
നേരത്തെയും വിദേശരാജ്യ നയതന്ത്ര പ്രതിനിധികള്‍ മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ജര്‍മ്മന്‍ അംബാസിഡര്‍ വാള്‍ട്ടര്‍ ലിന്‍ഡര്‍ നാഗപ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: