മെല്‍ബണ്‍: കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തേയും സ്വാമി ചിദാനന്ദപുരിയേയും അപമാനിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറണമെന്ന് ആസ്ട്രേലിലയിലെ ഹിന്ദു സംഘടനകള്‍. ആശ്രമ വക കെട്ടിടത്തില്‍ വാടകയക്ക് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമ കേസില്‍ പ്രതിയായതിന്റെ പേരില്‍ സ്വാമിയെ ആക്ഷേപിക്കാനുളള നീക്കം അംഗീകരിക്കാനാവില്ല. കുറ്റക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആശ്രമവുമായി നേരിട്ടു ബന്ധമുള്ള ആളല്ല പ്രതിയെന്ന് പോലീസും വ്യക്കമാക്കി. വിശദമായ അന്വേഷണവും നടക്കട്ടെ.
കേസിന്റെ പേരില്‍ ആശ്രമത്തെ കരിവാരിത്തേക്കാനുള്ള ചില സംഘടനകളുടെ നീക്കം അപലപനീയമാണ്. ആശ്രമത്തിലേക്ക് നടത്താനിരുന്ന മാര്‍ച്ച് എതിര്‍പ്പിനെ തുടര്‍ന്ന് ഡി വൈ എഫ് ഐ ഉപേക്ഷിച്ചത് സ്വാഗതാര്‍ഹമാണ്.
കേരള ഹിന്ദു സൊസൈറ്റി -മെല്‍ബണ്‍, കേരള ഹിന്ദു സൊസൈറ്റി -ബെന്‍ഡിഗോ,സംസ്കൃതി -പെര്‍ത്ത്,അയ്യപ്പ സേവാ സംഗമം -ബ്രിസ്ബേന്‍, അയ്യപ്പ സേവാ സമാജം -പെര് കാന്‍ബറ അയ്യപ്പ സമാജം, ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളി- സിഡ്നി, സംസ്കൃതി- ക്വുല്ഡ്, ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളി-മിഡ്വെസ്റ്റ് എന്നീ സംഘടനകള്‍ സംയുക്തമായി ഇറക്കിയ അറിയിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: