തിരുവനന്തപുരം : രാജ്യത്തെ സൈനിക് സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ്. ഒരു മാസം തികകയും മുന്‍പ് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കി. രാജ്യത്തെ 33 സൈനിക സ്കൂളുകളിലും ഈ അക്കാദമിക് വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഉറപ്പാക്കി. പെണ്‍കുട്ടികള്‍ക്കായി മാറ്റി വെച്ച 10 ശതമാനം സീറ്റുകളില്‍ പ്രവേശനം നടന്നു.
കേരളത്തിലെ ഏക സൈനിക സ്കൂളായ കഴക്കൂട്ടം സൈനിക സ്കൂള്‍, 1962-ല്‍ സ്ഥാപിതമായതിനു ശേഷം ചരിത്രത്തിലാദ്യമായി പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്കി. പ്രവേശന പരീക്ഷ വിജയിച്ച പെണ്‍കുട്ടികളുടെ ആദ്യ ബാച്ച് തുടങ്ങി.
സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന സ്പെഷ്യല്‍ അസംബ്ലിയില്‍ ആദ്യ ബാച്ചിലെ കേരളത്തില്‍ നിന്നുള്ള 7 പെണ്‍കുട്ടികളേയും ബീഹാറില്‍ നിന്നുള്ള 2 പെണ്‍കുട്ടികളേയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയേയും കഴക്കൂട്ടം സൈനിക സ്കൂള്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. പ്രിന്‍സിപ്പല്‍ കേണല്‍ ധീരേന്ദ്ര കുമാര്‍ കുട്ടികളെ അഭിസംബോധന ചെയ്യുകയും എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു.
പെണ്‍കുട്ടികളെ വരവേല്‍ക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷമായി സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും, പുതിയ വീടിന്റേയും ഡോര്‍മിട്ടറിയുടേയും നിര്‍മ്മാണം ഈ അക്കാദമിക് വര്‍ഷത്തിനു മുന്‍പ് തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു.
2018-19 അക്കാദമിക് വര്‍ഷത്തില്‍ മിസോറം സൈനിക് സ്കൂള്‍ സൊസൈറ്റി നടത്തിയ വിജയകരമായ ഒരു പരീക്ഷണമായിരുന്നു സൈനിക് സ്കൂളുകളിലെ പെണ്‍കുട്ടികളുടെ പ്രവേശനം. പിന്നീട് രാജ്യത്തെ മറ്റ് സൈനിക് സ്കൂളുകളും പെണ്‍കുട്ടികളുടെ പ്രവേശനത്തിന് തുടക്കം കുറിക്കുകയും ഇത് പെണ്‍കുട്ടികളെ സായുധസേനകളില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുകയും സ്ത്രീശാക്തീകരണത്തെ ദൃഢീകരിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: