അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയിൻ ടീം ഒന്നിക്കുന്ന കണ്ണൻ താമരക്കുളത്തിന്റെ പൊളിറ്റിക്കൽ ഡ്രാമ ‘വരാലി’ന്റെ പൂജ കൊച്ചിയിൽ നടന്നു. അനൂപ് മേനോന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ് നിർമിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലൊരുങ്ങുന്ന, ഏറെ കാലികപ്രാധാന്യമുള്ള ഒരു പൊളിറ്റിക്കൽ ഡ്രാമയായിരിക്കും വരാൽ.
ഒരു വലിയ ക്യാൻവാസിൽ നിർമ്മിക്കപ്പെടുന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ, രൺജി പണിക്കർ, ശങ്കർ രാമകൃഷ്ണൻ, ഹണി റോസ്, ഗൗരി നന്ദ, ബിനീഷ് ബാസ്റ്റിൻ, കൊല്ലം തുളസി, സുധീർ, നിത പ്രോമി, മൻരാജ് തുടങ്ങിയവരും വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ജോജു ജോർജ് എന്നിവർ ചേർന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
എൻ.എം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ. പ്രൊജക്ട് കോർഡിനേറ്റർ; അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം: രവിചന്ദ്രൻ, ചിത്രസംയോജനം: അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ: അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ഷെറിൻ സ്റ്റാൻലി, അഭിലാഷ് അർജുനൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: സജി കൊരട്ടി, ആർട്ട്: സഹസ് ബാല, ചീഫ് അസോ: കെ.ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ; കെ.ആർ പ്രകാശ്, പി.ആർ.ഒ- പി.ശിവപ്രസാദ്, സുനിത സുനിൽ, സ്റ്റിൽസ്: ഷാലു പെയ്യാട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സർക്കാരിന്റെ കോവിഡ് മാനദണ്ഢങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് സെപ്തംബർ ആദ്യ വാരത്തിൽ ചിത്രീകരണം ആരംഭിച്ച ‘വരാലി’ന്റെ പ്രധാന ലൊക്കേഷൻ കൊച്ചി, തിരുവനന്തപുരം, കുട്ടിക്കാനം എന്നിവിടങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: