കൊല്ലം: സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചെങ്കിലും പരിഹാരമാകാതെ പ്ലസ് വണ്‍ പ്രവേശനം. വിജയിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായല്ല സീറ്റ് വര്‍ധിപ്പിച്ചത്. അതിനാല്‍ ചില ജില്ലകളില്‍ എസ്എസ്എല്‍സി ജയിച്ചവരുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ വരും. അതേസമയം മറ്റു ചില ജില്ലകളില്‍ സീറ്റുകള്‍ കുറവാണ്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് 20 സീറ്റ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലെയും എല്ലാ ബാച്ചുകളിലും 10 വിദ്യാര്‍ഥികളെ വീതം അധികമായി പ്രവേശിപ്പിക്കാന്‍ കഴിയും. സംസ്ഥാന സിലബസില്‍ ആകെയുള്ള സീറ്റുകളെക്കാള്‍ കൂടുതലാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അപേക്ഷകള്‍. എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കു പോലും ഇഷ്ടവിഷയം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഏകജാലക പ്രകാരം അപേക്ഷിച്ചവരുടെ ഏറ്റവും ഒടുവിലെ കണക്ക് 4,53,198 ആണ്.
എസ്എസ്എല്‍സി (സംസ്ഥാന സിലബസ്) വിജയിച്ച 4,12,062 വിദ്യാര്‍ഥികളും സിബിഎസ്സി-29,725, ഐസിഎസ്ഇ-3216, മറ്റുള്ളവര്‍-8195 വിദ്യാര്‍ഥികളാണ് അപേക്ഷിച്ചിരിക്കുന്നത്. സംസ്ഥാന സിലബസില്‍ മാത്രം ഈവര്‍ഷം 4,17,101 വിദ്യാര്‍ഥികളാണ് വിജയിച്ചത്. കേരളത്തില്‍ ആകെ 3,61,307 പ്ലസ്വണ് സീറ്റാണുള്ളത്. 1,41,050 സര്‍ക്കാര്‍ സീറ്റുകളും 1,65,100 എയ്ഡഡ് സീറ്റുകളും 55,157 അണ്‍എയ്ഡഡ് സീറ്റുകളുമാണുള്ളത്. ഏഴു ജില്ലകളില്‍ 20 ശതമാനം സീറ്റുവര്ധിപ്പിക്കുന്നതോടെ മുപ്പത്തി അയ്യായിരത്തോളം സീറ്റുകള്‍ കൂടി വര്‍ധിക്കും. ഇതോടെ ആകെ സീറ്റ് 3.97ലക്ഷത്തിലെ എത്തൂ. വിഎച്ച്എസ്സി-30,000 സീറ്റുകളില്‍ കൂടി പ്രവേശനം നല്കിയാലും നിലവില്‍ ലഭിച്ച അപേക്ഷ പ്രകാരം 27,000ത്തോളം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കില്ല. സംസ്ഥാന സിലബസില്‍ വിജയിച്ച 5039 പേര് ഇനി അപേക്ഷ നല്‍കാനുണ്ട്.
സംസ്ഥാന സിലബസില്‍ (എസ്എസ്എല്‍സി) 1,21,318 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. അവര്‍ക്കു പോലും ഇഷ്ടവിഷയങ്ങള്‍ പഠിക്കാനാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അപേക്ഷകര്‍: തിരുവനന്തപുരം-35,237, കൊല്ലം-34,088, പത്തനംതിട്ട-14,256, ആലപ്പുഴ-26,341, കോട്ടയം-23,362, ഇടുക്കി-12,615, എറണാകുളം-36,714, തൃശ്ശൂര്‍-39,613, പാലക്കാട്-41,928, കോഴിക്കോട്-47,097, മലപ്പുറം-74,467, വയനാട്-11,953, കണ്ണൂര്‍-36,378, കാസര്‍കോട്-19,149.
പ്രതികരിക്കാൻ ഇവിടെ എഴുതുക: