തിരുവനന്തപുരം : വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടി ഫോറത്തിലാണ് അറിയിക്കേണ്ടതെന്ന് ആനി രാജയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ആനി രാജ. കഴിഞ്ഞ ദിവസം കേരള പോലീസിനെതിരെ ദേശീയ മഹിളാ ഫെഡറേഷന് ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി നേതാവുമായ ആനി രാജ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് വിവാദമായതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു കാനം
പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഐക്ക് പരാതിയില്ല. പരസ്യ വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ല. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടി ഫോറത്തിലാണ് അറിയിക്കേണ്ടതെന്നും കാനം വിമര്‍ശിച്ചു. ആനി രാജയുടെ നടപടിക്കെതിരെ ദേശീയ നേതൃത്വത്തില്‍ പരാതി ഉന്നയിക്കുമെന്നും സംസ്ഥാന നേതൃത്വം വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് കാനത്തിന്റേയും പ്രസ്താവന.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പോലീസ് സേനയില്‍ നിന്ന് ഉണ്ടാകുന്നുണ്ടെന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം. ഇതിനായി ആര്‍എസ്എസ് ഗ്യാങ് പോലീസില്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണം.
ആറ്റിങ്ങലിലെ സംഭവത്തില്‍ ദളിത് പീഡനത്തിന് പോലീസുകാരിക്കെതിരെ കേസ് എടുക്കണം. സംഭവം എല്ലാവരും കണ്ട കാര്യത്തില്‍ എന്ത് അന്വേഷണമാണ് പോലീസ് മേധാവി നടത്തുന്നത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പു സ്വതന്ത്ര്യ മന്ത്രിയും വേണം. ഇതിനായി മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനര്‍ക്കും കത്ത് നല്‍കുമെന്നുമായിരുന്നു ആനി രാജയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: