മങ്കൊമ്പ് : യാത്രക്കാര്‍ക്ക് ആനുപാതികമായി കെ.എസ്.ആര്‍ടിസി ബസ് ഇല്ലാതായതോടെ കുട്ടനാട്ടുകാരുടെ യാത്രാക്ലേശം രൂക്ഷമായി. എസി. റോഡില്‍ പണി നടക്കുന്നതിനാല്‍ വ്യത്യസ്ത റൂട്ടുകളിലൂടെയാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ കൂടുതലുള്ള രാവിലെയും വൈകീട്ടും കനത്തതിരക്കാണ്.
യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സര്‍വീസുകള്‍ ക്രമപ്പെടുത്താത്തതാണു പ്രശ്നം. അതിനാല്‍ കുട്ടനാടിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ആലപ്പുഴയിലെത്തേണ്ടവരും തിരികെ പോകേണ്ടവരും തിക്കിത്തിരക്കിയാണു യാത്രചെയ്യുന്നത്. കോവിഡ് വ്യാപനം കൂടിനില്ക്കുന്ന സാഹചര്യത്തിലാണ് ഈ സ്ഥിതി.
എസി റോഡിന്റെ പണിപൂര്‍ത്തിയാകാന്‍ നാളുകള്‍ ഏറെയെടുക്കും. അത്രയുംനാള്‍ ഈ ദുരിതമനുഭവിക്കേണ്ടിവരുമോയെന്ന ആശങ്കയിലാണു സ്ഥിരംയാത്രക്കാര്‍. ജില്ലയില്‍നിന്നു മറ്റുസ്ഥലങ്ങളിലേക്കും രാത്രി ഏഴിനുശേഷം ബസ് കുറവാണെന്ന പരാതിയുമുണ്ട്. ആളെ നിര്ത്തിക്കൊണ്ടുപോകാത്തതിനാല് സ്റ്റാന്‍ഡിലും ബസ് സ്റ്റോപ്പുകളിലും തിരക്കേറിയ സമയങ്ങളില്‍ വലിയ ജനക്കൂട്ടമാണ്. രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതും ദുരിതമായി
വിവിധ സ്ഥാപനങ്ങളില്‍ രാത്രിജോലിക്കുശേഷം തിരികെ പോകേണ്ടവര്‍ ഇതോടെ സ്റ്റാന്‍ഡില്‍ മണിക്കൂറുകളോളം ചെലവഴിക്കേണ്ട സ്ഥിതിയായി. കെഎസ്ആര്‍ടിസി. രാത്രി ഷെഡ്യൂളുകളൊന്നും വെട്ടിച്ചുരുക്കിയില്ലെന്ന് അവകാശപ്പെടുമ്പോഴും രാത്രി ബസുകളില്‍ കുറവു വന്നിട്ടുണ്ടെന്നു യാത്രക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: