ന്യൂദല്‍ഹി: ഒരു മാസക്കാലം ഐക്യരാഷ്ട്രസഭയില്‍ താല്‍ക്കാലിക അധ്യക്ഷപദവിയില്‍ ഇരുന്നുകൊണ്ടുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തി ഫ്രാന്‍സ്. ആഗസ്ത് 31ന് ഇന്ത്യയുടെ അധ്യക്ഷപദവി അവസാനിച്ചപ്പോഴാണ് ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറുടെ പ്രസ്താവന പുറത്ത് വന്നത്.
മാരി ടൈം സുരക്ഷയെക്കുറിച്ചുള്ള ആദ്യ യോഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് അധ്യക്ഷ വഹിച്ചത്.
ഐക്യരാഷ്ട്രഭയില് ഭാവിയിലും ഫ്രാന്‍സ് ഇന്ത്യയുമായി അടുത്ത് ഇടപഴകി പ്രവര്‍ത്തിക്കുമെന്നും ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവന് ലെനെയ്ന്‍ പറഞ്ഞു. ‘അത്യന്തം വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍, അഫ്ഗാനിസ്ഥാന്, മാരിടൈം സുരക്ഷ എന്നീ വിഷയങ്ങളില്‍ യുഎന്‍ കൗണ്‍സിലിന്റെ പ്രതികരണം ശരിയായരീതിയില്‍ പുറത്തുകൊണ്ടുവരാന്‍ ആഗസ്ത് മാസത്തില്‍ അധ്യക്ഷപദവിയില്‍ ഇരുന്ന ഇന്ത്യയ്ക്ക് സാധിച്ചു. ഫ്രാന്‍സ് ഭാവിയിലും യുഎന്‍ സുരക്ഷകൗണ്‍സിലില്‍ ഇന്ത്യയോട് അടുത്തിടപഴകി പ്രവര്‍ത്തിക്കും,’ ലെനെയ്ന്‍ ട്വീറ്റില്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള യുഎന്‍ പ്രമേയത്തില്‍ യുദ്ധത്താല്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്നുണ്ട്. ആഗസ്ത് 15ന് താലിബാന് കാബൂള്‍ കയ്യടക്കിയിരുന്നു. വൈകാതെ ഇത് സംബന്ധിച്ച് പുറത്തിറക്കിയ ആദ്യ പ്രമേയത്തില്‍ അഫ്ഗാനിസ്ഥാനിലെ തീവ്രവാദത്തെ ചെറുക്കേണ്ടതിന്റെ ആവശ്യകത എല്ലാ യുഎന്‍ അംഗരാഷ്ട്രങ്ങളും ആവര്‍ത്തിച്ചിട്ടുണ്ട്. ഒപ്പം താലിബാന്റെ പ്രസക്തമായ പ്രതിബദ്ധതകളെക്കുറിച്ച് ഈ പ്രമേയം ചൂണ്ടിക്കാട്ടുന്നു.
ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലില്‍ ഇന്ത്യയ്ക്ക് അധ്യക്ഷ പദവി ലഭിച്ച ശേഷം പ്രധാനമന്ത്രി മോദി നടത്തിയ കന്നി പ്രസംഗം ആഗോളശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആഗോള തലത്തില്‍ സമുദ്രസുരക്ഷ സ്ഥാപിക്കുന്നതിന് അത്യന്താപേക്ഷിതമായ അഞ്ചിന നിര്‍ദേശങ്ങളാണ് മോദി അന്ന് പ്രസംഗത്തില്‍ മുന്നോട്ട് വെച്ചത്. സമുദ്രം വഴിയുള്ള ന്യായമായ വ്യാപാരത്തിന് തടസ്സങ്ങള്‍ നീക്കുക എന്നതാണ് ആദ്യ നിര്‍ദേശം. സമുദ്രത്തര്‍ക്കങ്ങള്‍ സമാധാനപരമായി അന്താരാഷ്ട്രനിയമങ്ങള്‍ അനുസരിച്ച് പരിഹരിക്കുക എന്നതാണ് രണ്ടാമത്തെ നിര്‍ദേശം. പ്രകൃതി ദുരന്തങ്ങളെയും സമുദ്ര ഭീഷണികളെയും സംയുക്തമായി നേരിടണമെന്നതാണ് മൂന്നാമത്തെ നിര്‍ദേശം. സമുദ്ര പരിസ്ഥിതിയും വിഭവങ്ങളും സംരക്ഷിക്കകുക എന്നത് നാലാമത്തെ നിര്‍ദേശം. ഉത്തരവാദിത്വത്തോടെയുള്ള സാമുദ്രിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു അഞ്ചാമത്തെ നിര്‍ദേശം.
തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന യുഎന്‍ യോഗങ്ങളില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കര്‍ അധ്യക്ഷത വഹിച്ചപ്പോഴും ഇന്ത്യ ഒട്ടേറെ കാര്യമാത്രപ്രസക്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയുണ്ടായി. സമുദ്ര സുരക്ഷയ്ക്കു പുറമെ സമാധാന ദൗത്യം, ഭീകരവാദ വിരുദ്ധ നടപടി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത രണ്ട് പ്രത്യേക യോഗങ്ങളില്‍ ജയശങ്കര്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തിന് നല്ല കയ്യടി കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: