ന്യൂദല്‍ഹി: അഫ്ഗാന്‍ ജയിലില്‍ നിന്നു മോചിപ്പിക്കപ്പെട്ട 25 ഐഎസ് തീവ്രവാദികള്‍ ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം. ഇതേത്തുടര്‍ന്ന് വിമാനത്താവളങ്ങളിലും തീരദേശങ്ങളിലും ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഐഎസ് തീവ്രവാദികള്‍ മലയാളികളായ നിമിഷ ഫാത്തിമയും സോണിയയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ മറ്റേതെങ്കിലും രാജ്യം വഴി ഇന്ത്യയിലേക്ക് എത്താനോ അല്ലെങ്കില്‍ കടല്‍മാര്‍ഗം രാജ്യത്ത് എത്താനോ ഉള്ള സാധ്യതയാണ് സുരക്ഷ ഏജന്‍സികള്‍ മുന്നോട്ടുവയ്‌ക്കുന്നത്.
ഐഎസില്‍ ചേരാന്‍ രാജ്യംവിട്ട മകള്‍ ആയിഷയേയും (സോണിയ) ചെറുമകളേയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ തടവില്‍ കഴിയുന്ന ആയിഷയെ തിരികെയെത്തിക്കണമെന്നാണ് പിതാവ് സെബാസ്റ്റ്യന്‍ സേവ്യര്‍ ആവശ്യപ്പെട്ടിരുന്നത്. അങ്ങനെ വന്നാല്‍ തടവില്‍ കഴിയുന്ന ആയിഷയെ വിദേശത്തു നിന്നും വന്ന് ഭീകര പ്രവര്‍ത്തനം നടത്തിയതിന് തൂക്കിലേറ്റുമെന്ന് പിതാവ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ആയിഷയുടെ മകള്‍ സാറയ്‌ക്ക് ഏഴ് വയസാണ് ഇപ്പോള്‍ പ്രായം. ആയിഷ ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ പ്രതിയാണ്. അഫ്ഗാനും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ഉള്ളതിനാല്‍ ആയിഷയെ തിരികെയെത്തിക്കണമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 2016 ലാണ് ഐഎസില്‍ ചേരുന്നതിനായി ഭര്‍ത്താവ് അബ്ദുള്‍ റഷീദിനൊപ്പം ആയിഷ അഫ്ഗാനിസ്ഥാനിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: