കൊല്ലം: 2019-20 വര്‍ഷത്തെ ഗെയിന്‍ പിഎഫ് വഴിയുള്ള ക്രെഡിറ്റ് കാര്‍ഡ് പബ്ലിഷ് ചെയ്ത് ഒരു വര്‍ഷം ആകുമ്പോഴും ഓണ്‍ലൈന്‍ വെരിഫിക്കേഷന് നടത്തി റിപ്പോര്‍ട്ട് അസി.പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍ക്ക് ഹാജരാക്കാത്തത് സ്കൂള്‍ പ്രധാനധ്യാപകരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് വിദ്യാഭ്യാസ വകുപ്പ്.
വരിക്കാരുടെ ഐഡികളിലേക്ക് പബ്ലിഷ് ചെയ്തിട്ടുള്ള പിഎഫ് ക്രെഡിറ്റ് കാര്‍ഡുകള്‍ അതാത് വരിക്കാരുടെ വാര്‍ഷിക അക്കൗണ്ട് സ്റ്റേറ്റ്മെന്റില്‍ സ്കൂള്‍ രേഖകളുമായി ഒത്തുനോക്കി രണ്ട് ദിവസത്തിനകം ഓണ്‍ലൈന്‍ വെരിഫിക്കേഷന് റിപ്പോര്‍ട്ട് നല്‍കണം. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസ് സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ബിന്ദുറാണി.സി കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
2020 ഏപ്രില്‍ ഒന്നു മുതല്‍ 2021 ആഗസ്ത് മാസം വരെ പിഎഫിലേക്ക് മെര്‍ജ് ചെയ്തിട്ടുള്ള ഡിഎ/സാലറി തുടങ്ങി എല്ലാ അരിയറുകളുടെ 2020-21 വര്‍ഷത്തെ ലീവ് സറണ്ടര്‍ എന്നിവയുടെ ജിഒ നമ്പറും തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്കൂള്‍ പ്രധാനധ്യാപകന് രണ്ട് ദിവസത്തിനകം അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍മാര്‍ക്ക് നല്‍കണം.
2020-21 കാര്‍ഡുകള്‍ നിര്‍ദേശങ്ങള്‍
2020-21 ക്രെഡിറ്റ് കാര്‍ഡുകള്‍ സംബന്ധിച്ച ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്. ജില്ല/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും വിരമിച്ചതോ ട്രാന്‍സ്ഫര്‍ ആയി പോയതോ ആയ ഉദ്യോഗസ്ഥരുടെ ഐഡികളില്‍ നിന്ന് ഗെയിന്‍ പിഎഫ് കൈകാര്യം ചെയ്യാന്‍ പാടില്ല.
എല്ലാ നിശ്ചിത മെനുകളും അതാത് തലത്തിലുള്ള ഉദ്യോഗസ്ഥരുടെ ഐഡികളില്‍ മാത്രം സെറ്റ് ചെയ്യേണ്ടതാണ്. മേലുദ്യോഗസ്ഥരുടെ ഐഡികളില്‍ സെറ്റ് ചെയ്യേണ്ട മെനുകള്‍ ക്ലാര്‍ക്കുമാരുടെ ഐഡികളില്‍ സെറ്റ് ചെയ്യരുതെന്നും മറ്റ് ഉദ്യോഗസ്ഥരുടെ ഐഡിയില്‍ നിന്നും ഗെയിന്‍ പിഎഫ് ജോലികള്‍ ചെയ്യാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്.
പിഎഫ് ക്ലോഷര്‍, അഡ്മിഷന് അപേക്ഷകള്‍ ഓണ്‍ലൈനായും മാനുവലായും ഒരേ സമയം തന്നെ പരിശോധിച്ച് അതാത് അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍മാര്‍ക്കും അതാത് ഓഫീസുകളില്‍ നിന്നും സാങ്ഷന് ചെയ്യുന്ന ലോണ്‍ സാങ്ഷന് ഉത്തരവുകള്‍ അതാത് ട്രഷറികളിലേക്കും എത്രയും പെട്ടന്നു തന്നെ അയച്ചു നല്‍കണം.
പിഎഒ ഐഡി സ്വയം സെറ്റ് ചെയ്യാം
പിഎഫ് വരിക്കാരുടെ ഗെയിന്‍ പിഎഫിലെ പാസ്വേര്ഡ് അതാത് സ്ഥാപനത്തിന്റെ പിഎഒ ഐഡി വഴി അതാത് സ്കൂള്‍ പ്രധാനാധ്യാപകര്‍ക്ക് തന്നെ റീ സെറ്റ് ചെയ്യാം. പാസ്വേര്ഡുകള് റീ സെറ്റ് ചെയ്യുന്നതിനായി പിഎഫ് ഓഫീസുകളില്‍ നേരിട്ട് ഹാജരാവേണ്ടതില്ല.
ഗെയിന്‍ പിഎഫ് സംബന്ധിച്ച ഐഡിയും പാസ്വേര്ഡും യാതൊരു കാരണവശാലും ഇന്റര്‍നെറ്റ് കഫേ പോലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്കാന് പാടുള്ളതല്ല. മുഴുവന്‍ പിഎഫ് വരിക്കാരും ഗെയിന്‍ പിഎഫ് പ്രൊഫൈലിലെ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി, തീയതികള്‍ തുടങ്ങിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തണം. മാറ്റമുള്ളവ ഉടന്‍ അപ്ഡേറ്റ് ചെയ്യണം.
കോര്‍പ്പറേറ്റ് മാനേജ്മെന്റ് സ്കൂളുകളിലെ പിഎഫ് വരിക്കാര്‍ മറ്റൊരു സ്കൂളിലേക്ക് ട്രാന്‍സ്ഫറായാലും പ്രൊമോഷനായാലും ഐഡിയും സ്കൂള്‍ പുതിയൊരു ട്രഷറിയിലേക്ക് മാറിയാല്‍ സ്കൂള്‍ പിഎഒ ഐഡിയും ഇത്തരത്തില്‍ അപ്ഡേറ്റ് ചെയ്യാം. 2021 ജൂണ്‍ വരെയുള്ള ക്രെഡിറ്റ്, ഡെബിറ്റ് വിവരങ്ങള്‍ ഗെയിന്‍ പിഎഫിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. അപ്ഡേറ്റ് ആയിട്ടില്ലെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ അതാത് അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കണം.
ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാത്തവര്‍ അപേക്ഷിക്കണം
2019-20 വരെയുള്ള പിഎഫ് ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കാത്ത വരിക്കാര്‍ അവസാനം ലഭിച്ച ക്രെഡിറ്റ് കാര്‍ഡ്, അതിനു ശേഷം ജോലി ചെയ്ത സ്കൂള്‍ പ്രാധാനാധ്യാപകര്‍ ഒപ്പിട്ട് സീല്‍ പതിച്ച പിഎഫ് സ്റ്റേറ്റ്മെന്റ്, സര്‍വ്വീസ് വിവരങ്ങള്‍ അടങ്ങിയ വിശദമായ അപേക്ഷ നിലവിലെ സ്കൂള്‍ പ്രധാനധ്യാപകന് മുഖാന്തിരം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍മാര്‍ക്ക് ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: