തിരുവനന്തപുരം: ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുടെ (യുഐഡിഎഐ) ആധാര്‍-പാന്‍/ഇപിഎഫ്ഒ ലിങ്കിംഗ് സൗകര്യത്തില്‍ തടസ്സങ്ങളൊന്നും ഇല്ലെന്ന് യുഐഡിഎഐ അറിയിച്ചു. അത് ആധികാരികത അടിസ്ഥാനമാക്കിയുള്ള സൗകര്യമാണ്.
യുഐഡിഎഐ കഴിഞ്ഞ ആഴ്ചയില്‍ അതിന്റെ സംവിധാനങ്ങളില്‍ അത്യാവശ്യമായ സുരക്ഷാ നവീകരണങ്ങള്‍ വരുത്തവെ, ചില എന്റോള്‍മെന്റ്/അപ്ഡേറ്റ് സെന്ററുകളിലെ എന്റോള്‍മെന്റിലും മൊബൈല്‍ അപ്ഡേറ്റ് സേവന സൗകര്യത്തിലും മാത്രം ചെറിയ സേവന തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നവീകരണത്തിന് ശേഷം അവയും ഇപ്പോള്‍ നന്നായി പ്രവര്‍ത്തിക്കുന്നു.
സംവിധാനം സ്ഥിരത കൈവരിച്ചിട്ടുണ്ടെങ്കിലും, വരിക്കാര്‍ക്ക് അസൗകര്യം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും യുഐഡിഎഐ അറിയിച്ചു.
ഈ മാസം 20ന് നവീകരണ പ്രക്രിയ ആരംഭിച്ച്, കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളില്‍ 51 ലക്ഷത്തിലധികം പേര് എന്റോള്‍ ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പ്രതിദിനം ശരാശരി 5.68 ലക്ഷം എന്റോള്‍മെന്റില്‍, 5.3 കോടിയിലധികം പ്രാമാണീകരണങ്ങളില് സാധാരണപോലെ ആധികാരിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് യുഐഡിഎഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: