തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ കഴിവുകേട് മറയ്ക്കാന്‍ ആര്‍എസ്എസിനെ പഴിച്ച് സിപിഐ നേതാവും നാഷനല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ വുമണ്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ. പൊലീസിന്റെ അനാസ്ഥകൊണ്ട് പല മരണങ്ങളും സംഭവിക്കുന്നു. ദേശീയതലത്തില്‍ പോലും ഇതു നാണക്കേടാണ്. ഇതിനായി പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നാണ് ആനി രാജയുടെ ആരോപണം.
സ്ത്രീ സുരക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസ് ബോധപൂര്‍വം ഇടപെടുന്നുവെന്ന് ആനി രാജ ആരോപിച്ചു. സമീപ കാലത്ത് സ്ത്രീകള്‍ക്കെതിരെയുണ്ടായ പീഡനങ്ങളിലും അതിക്രമങ്ങളും പ്രതിഷേധിച്ചുകൊണ്ടാണ് വിമര്‍ശനം.
അവര്‍ പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്നും ആനി രാജ ആവശ്യപ്പെട്ടു. ഇപ്പോള്‍ മറ്റൊരു വകുപ്പിന്റെ കൂടെയാണ് സ്ത്രീ സുരക്ഷ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സ്ത്രീ സുരക്ഷയ്ക്കായി ഒരു സ്വതന്ത്ര വകുപ്പ് രൂപീകരിക്കണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫിനും കത്തു നല്‍കുമെന്നും ആനി രാജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: