തിരുവനന്തപുരം: വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി നടന്നുവരുന്ന അധ്യാപകരുടെ വാക്സിനേഷന് അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് മുന്‍പ് പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്രം നേരത്തേ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 2 കോടി ഡോസ് വാക്സിന് അധികാമായി സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു.
മിക്ക സംസ്ഥാനങ്ങളും സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമടെുത്തതിന് പിന്നാലെയായിരുന്നു കേന്ദ്ര നിര്‍ദേശം. നിലവില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന വാക്സിനെ പുറമെയാണ് 2 കോടി ഡോസ് അധികമായി നല്‍കുന്നത്. അതിനാല്‍ അധ്യാപകര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നും മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശിച്ചു.
സംസ്ഥാനത്തിന് 8,00,860 ഡോസ് വാക്സിന് കൂടി ലഭ്യമായതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇതില്‍ 5,09,640 ഡോസ് വാക്സിന് ഞായറാഴ്ചയും 2,91,220 ഡോസ് വാക്സിന് തിങ്കളാഴ്ചയുമാണ് എത്തിയത്. തിരുവനന്തപുരം 2,72,000, എറണാകുളം 3,14,360, കോഴിക്കോട് 2,14,500 എന്നിങ്ങനെ ഡോസ് വാക്സിനാണെത്തിയത്. ഇതുകൂടാതെ 15 ലക്ഷം എ.ഡി. സിറിഞ്ചും ലഭ്യമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: