ബെംഗളൂരു: കൊവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പില്‍ നൂറ് ശതമാനവുമായി ബെംഗളൂരു അര്‍ബന്‍ ജില്ലാ ഭരണകൂടം. ബിബിഎംപി പരിധിയില്‍ പെടുന്ന വാര്‍ഡുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബെംഗളൂരു അര്‍ബനില്‍ അര്‍ഹരായ നൂറ് ശതമാനം ആളുകള്‍ക്കും വാക്സിന്റെ ആദ്യ ഡോസ് ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രി കെ. സുധാകര്‍ അറിയിച്ചു.
കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് നല്‍കുന്നതില്‍ 100 ശതമാനം കവറേജ് പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ല കൂടിയാണ് ബെംഗളൂരു അര്‍ബന്‍. ജില്ലയിലെ മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തകരുടേയും ശ്രമത്തിന്റെ ഫലമാണിതെന്ന് മന്ത്രി വിശദീകരിച്ചു.
അതേസമയം പ്രതിരോധ കുത്തിവെപ്പിന്റെ ഇരു ഡോസുകളും സ്വീകരിക്കുന്ന സമയത്ത് ആളുകള്‍ ഒരേ മൊബൈല്‍ നമ്പര്‍ തന്നെയാണ് നല്‍കുന്നതെന്ന് അധികൃതര്‍ ഉറപ്പ് വരുത്തണം. ഒന്നും രണ്ടും ഡോസുകള്‍ എടുക്കുമ്പോള്‍ പലരും വ്യത്യസ്ത ഫോണ്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. മൊബൈല്‍ നമ്പറില്‍ എന്തെങ്കിലും മാറ്റം സംഭവിക്കുകയാണെങ്കില്‍, വാക്സിനേഷന്‍ സെന്ററിലെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: