തിരുവനന്തപുരം: നാടും നഗരവും കൃഷ്ണമയമാക്കിയിരുന്ന ശോഭായാത്രകളുടെ ഓര്‍മ്മ അയവിറക്കി കേരളം അമ്പാടിക്കണ്ണന്റെ പിറന്നാള്‍ ആഘോഷിച്ചു. കൃഷ്ണപ്പൂക്കളം, കണ്ണനൂട്ട്, ശോഭായാത്ര എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ബാലഗോകുലം പതിനായിരം കേന്ദ്രങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
കോവിഡ് മാനദണ്ഡം പാലിച്ച് വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇത്തവണത്തെ പരിപാടികള്‍. അമ്പാടി മുറ്റമായി തെരഞ്ഞെടുത്ത വൂടുകളിലേക്ക് സമീപ വീടുകളിലെ കൂട്ടികള്‍ കൃഷ്ണ, ഗോപികാവേഷങ്ങള്‍ സഹിതം കുടുംബ ശോഭായാത്രയായി എത്തി. വൂടുകളില്‍ ഒരുക്കിയിരിക്കുന്ന കൃഷ്ണകുടീരത്തിനു മുന്നിലായിരുന്നു ആഘോഷ പരിപാടികള്‍. വേഷപ്രദര്‍ശനം, ഗോപികാനൃത്തം, ഉറിയടി, ഭജന,ആഘോഷഗീതപാരയണം തുടങ്ങി വ്യത്യസ്ഥമായ പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു. സംസ്ഥാനതല സാംസക്കാരിക പരിപാടി കുട്ടികള്‍ ഒന്നിച്ചിരുന്നു കണ്ടു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, യോഗഗുരു ജഗ്ഗി വാസുദേവ്, ഗായിക കെ എസ് ചിത്ര, ജസ്റ്റീസ് കെ ടി തോമസ്, ജോര്‍ജ്ജ് ഓണക്കൂര്‍ തുടങ്ങി പ്രമുഖര്‍ ജന്മാഷ്ടമി സന്ദേശം നല്കി. മംഗളാരതിയ്ക്കും പ്രസാദവിതരണത്തിനും ശേഷം ആഘോഷം അവസാനിച്ചു.
‘വിഷാദം വെടിയാം വിജയം വരിക്കാം’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ശോഭായാത്രയില്‍ നാലു ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുത്തതായി ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: