കൊല്‍ക്കൊത്ത: ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിക്കാര്‍ക്ക് നേരെ അഴിച്ചുവിട്ട രാഷ്ട്രീയ അതിക്രമത്തില്‍ സിബി ഐ ഏഴ് കേസുകള്‍ കൂടി എടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ഇതോടെ ഈ സംഭവത്തില്‍ ആകെ എടുത്ത കേസുകളുടെ എണ്ണം 28 ആയി. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സിബി ഐ ഈ കേസില്‍ അന്വേഷണം നടത്തിവരികയാണ്.
കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ സിബി ഐ അറസ്റ്റ് ചെയ്തു. കൊലപാതകം, വധശ്രമം, ആയുധ നിയമം, അതിക്രമിച്ച് കയറല്‍, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഈ കേസില്‍ ഒരൂ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും സിബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം തൃണമൂലിന് അനുകൂലമാണെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ബംഗാളില്‍ വോട്ടെണ്ണല്‍ ദിവസം പലയിടത്തും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയത്. ജൂണ്‍ 10ന് വെസ്റ്റ്ബംഗാള് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് 3,243 പരാതികളാണ് ലഭിച്ചത്. കൊള്ള, ഭീഷണി, ആക്രമണം, ലൈംഗികാതിക്രമം, തടഞ്ഞ് വെച്ച് മോചനദ്രവ്യം ആവശ്യപ്പെടല്‍, ഭൂമി പിടിച്ചെടുക്കല്‍, നിര്‍ബന്ധപൂര്‍വ്വം ബിസിനസ് അടച്ചുപൂട്ടിക്കല്‍ എന്നിങ്ങനെ വിവിധ തരം അക്രമങ്ങളാണ് ബിജെപി കൂടുംബങ്ങള്‍ക്ക് നേരെ തൃണമൂല്‍ ഗുണ്ടകള്‍ അഴിച്ചുവിട്ടത്. കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന പരാതിയുമായി രണ്ട് സ്ത്രീകള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ആറ് വയസ്സുകാരനായ പേരമകന്റെ മുന്പില് വെച്ചാണ് 60 വയസ്സുകാരിയായ തന്നെ തൃണമൂല്‍ ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്തതെന്ന് ഒരു സ്ത്രീ ആരോപിക്കുന്നു. ഏകദേശം 200 തൃണമൂല്‍ ഗുണ്ടകള്‍ തന്റെ വീട് വളഞ്ഞിരുന്നതായും സ്ത്രീ ആരോപിക്കുന്നു. സ്കൂളില്‍ നിന്നും മടങ്ങിവരുമ്പോള്‍ തന്നെ ക്രൂരമായി തൃണമൂല്‍ ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്തെന്ന് മറ്റൊരു 17കാരിയും ആരോപിക്കുന്നു. ബിജെപിയെ പിന്തുണച്ചതിന് നിന്നെ ഒരു പാഠം പഠിപ്പിക്കും എന്ന് അക്രമികള്‍ പറഞ്ഞതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഇവരുടെ ബിജെപി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഇത് സംബന്ധിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന്, ബംഗാള്‍ സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരോട് കേസില്‍ വാദംകേട്ട സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: