തൃശൂര്‍: പ്രശസ്ത മദ്ദള കലാകാരന് തൃക്കൂര് രാജന് (83) അന്തരിച്ചു. തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ പ്രധാന ഉത്സവങ്ങളില്‍ മദ്ദള പ്രമാണിയായിട്ടുണ്ട്. തൃശൂര്‍ പൂരത്തില്‍ ആദ്യം തിരുവമ്പാടിക്ക് വേണ്ടിയും പിന്നീട് പാറമേക്കാവിന് വേണ്ടിയും മദ്ദളം വായിച്ചു.
തൃക്കൂര് രാജനായിരുന്നു 1987ല്‍ സോവിയറ്റ് യൂണിയനില്‍ നടന്ന ഭരതോത്സവത്തിന് പഞ്ചവാദ്യത്തിന് നേതൃത്വം നല്‍കിയത്. പല്ലാവൂര്‍ പുരസ്കാരം നേടിയിട്ടുണ്ട്. നെന്മാറ വേലക്ക് ആണ് മദ്ദള പ്രമാണിയാവുന്നത്.
മദ്ദള വിദ്വാനായിരുന്ന തൃക്കൂര് കിഴയേടത്ത് കൃഷ്ണന്‍കുട്ടി മാരാരുടെയും മെച്ചൂര്‍ അമ്മുക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ :ചെലേക്കാട്ട് ദേവകിയമ്മ. മക്കള്‍: സുജാത, സുകുമാരന്‍, സുധാകരന്, സുമ. സംസ്കാരം വൈകിട്ട് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: