കോട്ടയം: രാജ്യത്തെ 200 നഗരങ്ങളില്‍ക്കൂടി സിറ്റി ഗ്യാസ് എത്തിക്കാന്‍ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് തീരുമാനം. നേരത്തേ കേരളത്തിലെ 11 ജില്ലകള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളും ഇതില്‍ ഉള്‍പ്പെടുന്നതോടെ കേരളം മുഴുവന്‍ ഈ പദ്ധതിയുടെ ഭാഗമാകും.
രാജ്യത്തെ 470 ജില്ലകളില്‍ ഇത് നിലവില്‍ നടപ്പാക്കിയിട്ടുണ്ട്. പൈപ്പിലൂടെ ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ഇന്ധനം ലഭിക്കുന്നു എന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. പദ്ധതി പ്രാവർത്തികമാകുന്നതോടെ ഇപ്പോഴുള്ള എൽപിജിയെക്കാൾ 30% കുറഞ്ഞ വിലയ്ക്കു ലഭ്യമാകും. വീടുകളിലേക്ക് നേരിട്ടു ഗ്യാസ് എത്തുന്നതിനാൽ തടസ്സമില്ലാതെ ഗ്യാസ് ലഭിക്കും. ഉപയോഗിക്കുന്ന ഗ്യാസിനു മാത്രം ബിൽ നൽകിയാൽ മതിയാകും.
രാജ്യത്തെ 53 ശതമാനം ജനങ്ങളിലേക്ക് ഇതിന്റെ പ്രയോജനം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എറണാകുളം മുതൽ കാസർകോട് വരെ 8 ജില്ലകളിൽ ഇന്ത്യൻ ഓയിൽ – അദാനി ഗ്യാസ് ലിമിറ്റഡാണു (ഐഒഎജിപിഎൽ) പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിർവഹണം അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസിഫിക് ലിമിറ്റഡിനാണ് (എജി ആൻഡ് പി).
ഓരോ സംസ്ഥാനത്തും ഒരു ഭൗമപരിധി നിശ്ചയിച്ചാണ് സിറ്റി ഗ്യാസ് അനുവദിക്കുന്നത്. ഒരു ഭൗമപരിധി എന്നത് മൂന്ന് ജില്ലവരെ ഉൾക്കൊള്ളുന്നതാണ്. രാജ്യത്ത് മൊത്തം 228 ഭൗമപരിധിയിലാണ് നിലവിൽ ഇത് അനുവദിച്ചിരുന്നത്. രാജ്യത്തെ 53 ശതമാനം ജനങ്ങളിലേക്ക് ഇതിന്റെ പ്രയോജനം എത്തിക്കാനാണ് ലക്ഷ്യമിട്ടത്. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി.) വാഹനങ്ങൾക്ക് നൽകാനുള്ള പമ്പുകളും പ്രവർത്തിപ്പിക്കാം. ടെൻഡർ നടപടികളിലൂടെയാണ് പുതിയ ജില്ലകളിലെ വിതരണച്ചുമതല ഏൽപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: