കാബൂള്‍: സ്ത്രീകളുടെ സുരക്ഷയെയും അവകാശങ്ങളെയും കുറിച്ച് താലിബാന് നല്കിയ വാഗ്ദാനങ്ങള്‍ പൊള്ളയായി. വിവാഹം ചെയ്യാനായി 15 വയസിന് മുകളിലുള്ള പെണ്‍കുട്ടികളെയും സ്ത്രീകളെയും തേടി ഭീകരര്‍ വീടുകള്‍ കയറിയിറങ്ങുകയാണെന്ന് അഫ്ഗാനിസ്ഥാനില്‍നിന്ന് പലായനം ചെയ്ത മാധ്യമപ്രവര്‍ത്തക. ദി ദല്ലാസ് മോണിംസ് ന്യസില്‍ എഴുതിയ ലേഖനത്തിലാണ് താലിബാന് അധികാരം പിടിച്ചതിന് പിന്നാലെ സ്ത്രീകളുടെ അവസ്ഥയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തക ഹോളി മക്കെ പറയുന്നത്.
‘ഭീരരരുടെ ഒരു വിരലമര്‍ത്തല്‍കൊണ്ട് വേര്‍പെടാന്‍ മാത്രമായി, രാജ്യത്തെ സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യത്തിനായി എങ്ങനെയാണ് പോരാടിയതെന്ന് ഞാന്‍ ചിന്തിച്ചു’.-മക്കെ കുറിച്ചു. ചെറുപ്പക്കാരായ വധുവിനെ തേടി താലിബാന് ഭീകരര്‍ വീടുകള്‍തോറും നടക്കുന്നുവെന്ന് അഫ്ഗാന് വനിത ഫാരിഹ ഈസര്‍ പറഞ്ഞതായി അനുഭവം വിവരിച്ച് അവര്‍ എഴുതി.
’15ന് മുകളിലുള്ള പെണ്‍കുട്ടികളെയും സ്ത്രീകളെയും തിരഞ്ഞ് താലിബാന് വീടുകള്‍ തോറും പോകുന്നുവെന്ന് അവര്‍ പറഞ്ഞു. ചെറുപ്പക്കാരായ വധുവിനെ അന്വേഷിച്ച്, ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പിടിച്ചെടുത്ത ബാദഖ്ക്ഷനിലെ സുഹൃത്തിന്റെ വീട്ടുപടിക്കല്‍ ഒരു മാസംമുന്‍പ് ഭീകരര്‍ എത്തി. ഇത് സുഹൃത്ത് പറഞ്ഞതാണെന്നും ഫാരിഹ എന്നോട് പറഞ്ഞു.’-മാക്കെ കൂട്ടിച്ചേര്‍ത്തു. നിസഹായരായ അച്ഛന്റെയും മകളുടെയും ഹൃദയഭേദകമായ കഥയും ഫാരിഹ പങ്കുവച്ചു.
മുല്ലയ്ക്ക് വിവാഹം ചെയ്തു നല്‍കണമെന്ന് ആവശ്യപ്പെട്ട് 21-കാരിയുടെ പിതാവിനെ താലിബാന് ഭീകരര്‍ സമീപിച്ചു. മറ്റ് വഴികളില്ലാതിരുന്നതിനാല്‍ വിവാഹം നടത്തി. കല്യാണം കഴിച്ച ഭീകരന് മാത്രമല്ല ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്, മറിച്ച് ഓരോ രാത്രിയും നാല് വ്യത്യസ്തരായ ആളുകള്‍ പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കിയതായി കുറച്ചുദിവസങ്ങൾക്കുശേഷം അറിഞ്ഞുവെന്ന് ഫാരിഹ ഓര്‍ത്തെടുത്തു. ‘ഒന്നും മാറിയിട്ടില്ല. പെരുമാറ്റത്തില്‍ മാറ്റംവരുത്തിയെന്ന് താലിബാന് ഭീകരര്‍ പറയാന്‍ ശ്രമിക്കുന്നു. പക്ഷെ മാറിയിട്ടില്ല.’- ഫാരിഹ പറഞ്ഞതായി ലേഖനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: