തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സംബന്ധിച്ച് സ്പീക്കര്‍ എംബി രാജേഷും രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കരും തമ്മിലുള്ള ഫേസ്ബുക്ക് യുദ്ധം തുടരുന്നു. ഇന്നലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്റെ കണ്ണുകെട്ടാതെ വെടിവെക്കാന്‍ ആവശ്യപ്പെട്ടതിന്റെ രേഖ, ചരിത്രപുസ്തകം, ദൃക്സാക്ഷി എന്നിവയുടെ റഫറന്‍സ് ശ്രീജിത്ത് പണിക്കര്‍ ചോദിച്ചിരുന്നു. ഇതിനു ഉത്തരം നല്കാതിരുന്നാല് സ്പീക്കര്‍ നുണപറഞ്ഞെന്ന് മറ്റുള്ളവര്‍ കരുതുമെന്നും അങ്ങനെയുണ്ടായാല്‍ നാണക്കേട് താങ്കള്‍ക്ക് മാത്രമല്ല, നിയമസഭയ്ക്കാണ്. അതിന് അനുവദിക്കരുത്. അപേക്ഷയാണെന്നും ശ്രീജിത് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
24 മണിക്കൂര്‍ കഴിഞ്ഞ ശേഷവും എം ബി രാജേഷിനോട് ചോദിച്ച രണ്ടു ചോദ്യങ്ങളും ഉത്തരം കാത്ത് നില്പാണ്.
[1] വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്റെ കണ്ണുകെട്ടാതെ വെടിവെക്കാന്‍ ആവശ്യപ്പെട്ടതിന്റെ രേഖ, ചരിത്രപുസ്തകം, ദൃക്സാക്ഷി എന്നിവയുടെ റഫറന്‍സ്.
[2] മെക്കയിലേക്ക് പോകുക എന്നൊരുപാധി ബ്രിട്ടീഷുകാര്‍ ഹാജിക്ക് നല്‍കിയതിന്റെ റഫറന്‍സ്.
സവര്‍ക്കര്‍ ഫാന്‍സിന്റെ ജല്പനങ്ങള്ക്ക് ചെവികൊടുക്കില്ലെന്നാണ് രാജേഷിന്റെ പക്ഷം. മലബാര്‍ കലാപത്തിലെ വംശഹത്യ വിവരിച്ച ആനിബസന്റ്-അംബേദ്കര്‍ ദ്വയത്തിന്റെ ഫാന്‍സിനോ? ചെവി വേണമെന്ന് നിര്‍ബന്ധമില്ല. കണ്ണുകള്‍ കൊണ്ട് വായിച്ച് കൈകള്‍ കൊണ്ട് മറുപടി ടൈപ്പ് ചെയ്താല്‍ മതി.
അല്ലാത്തപക്ഷം, സ്പീക്കര്‍ നുണപറഞ്ഞെന്ന് മറ്റുള്ളവര്‍ കരുതിയാല്‍ നാണക്കേട് താങ്കള്‍ക്ക് മാത്രമല്ല, നിയമസഭയ്ക്കാണ്. അതിന് അനുവദിക്കരുത്. അപേക്ഷയാണ്.
[ദര്‍ബാര്‍ ഹാളില്‍ രാഷ്ട്രപതിയുടെ ചിത്രം വയ്ക്കുന്ന കാര്യം ഇന്നലെ ഞാന്‍ പറഞ്ഞിരുന്നു. പരിഗണിക്കുമല്ലോ അല്ലേ?]
പ്രതികരിക്കാൻ ഇവിടെ എഴുതുക: