തവനൂര്‍: കേരളഗാന്ധി കെ.കേളപ്പന്റെ സമാധി ഭൂമിയില്‍ ഉചിതമായ സ്മാരകം വേണമെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘം പ്രാന്ത കാര്യവാഹക് പി എന്‍ ഈശ്വരന് അഭിപ്രായപെട്ടു. . മലപ്പുറം തവനൂരിലെ നിളാതീരത്ത് നിളവിചാര വേദിയുടെ ആഭിമുഖ്യത്തില്‍ കേളപ്പജി സമാധിയില്‍ നടന്ന 132-ാം ജന്മദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രാഷ്ട്രീയ രംഗത്തുള്ളവര്‍ നവോത്ഥാനരംഗത്തെ മലപ്പുറത്തെ മുന്നേറ്റം കുറച്ചുകാണുകയാണെന്നും പി.എന്‍. ഈശ്വരന് പറഞ്ഞു. അങ്ങാടിപ്പുറം തളിക്ഷേത്ര വിമോചന സമരത്തിലടക്കം നേതൃത്വം കൊടുത്ത കേളപ്പനെ തള്ളിപ്പറഞ്ഞ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മതവിവേചനം തിരിച്ചറിയണം.മലബാറിലെ സാമുദായിക നവോത്ഥാനത്തിനും ഹൈന്ദവ ഏകീകരണകത്തിനും മുന്‍കൈ എടുത്തത് കെ.കേളപ്പനാണ്. 1921 ഹിന്ദു വംശഹത്യക്ക് നേതൃത്വം നല്കിയ വാരിയംകുന്ന് കുഞ്ഞഹമ്മദ് അടക്കം പലരുടേയും സ്മാരകം ഉയര്‍ന്ന മലപ്പുറത്ത് ദേശീയ സ്വാതന്ത്ര്യസമര സേനാനിയായ കെ കേളപ്പനെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.
കേരളത്തിലെ സാമൂഹ്യനവോത്ഥാന രംഗത്തും ക്ഷേത്രപ്രവേശന സമരരംഗത്തും സജീവമായിരുന്നു കെ.കേളപ്പന്. മലപ്പുറം ജില്ലയില്‍ ഇതുവരെ ഉചിതമായ സ്മാരകം കെ.കേളപ്പന് വേണ്ടി നിര്‍മ്മിക്കാത്തത് രാഷ്ട്രീയ അജണ്ടകാരണമാണെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എം ബാലകൃഷ്ണന് പറഞ്ഞു
കേരളഗാന്ധി കെ. കേളപ്പന്റെ ഓര്‍മ്മകള്‍ നിറഞ്ഞ തവനൂരില്‍ അദ്ദേഹത്തിന്റെ സമാധിഭൂമി കയ്യേറ്റക്കാരുടെ നിയന്ത്രണത്തിലാണ്. തന്റെ കര്‍മ്മഭൂമിയായ തവനൂരില്‍ വേണം അന്ത്യവിശ്രമമെന്ന കേളപ്പജിയുടെ ആഗ്രഹപ്രകാരം, അന്നത്തെ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടുകൂടി ത്രിമൂര്‍ത്തി സംഗമഭൂമിയായ (തിരുനാവായ, തവനൂര്‍) തവനൂര്‍ ശിവക്ഷേത്രത്തിനുമുന്നിലെ നിളാതീരത്ത് മുഴുവന്‍ ബഹുമതികളോടുകൂടിയാണ് ഭൗതികശരീരം അടക്കം ചെയ്തത്.
കേരള നവോത്ഥാനത്തിന്റെ ചരിത്രത്താളുകളില്‍ കേളപ്പജിയുടെ സ്ഥാനം ഏറ്റവും മുകളിലാണ്. ജനനം മലബാറിലാണെങ്കിലും കേരളം മുഴുവന്‍ അദ്ദേഹത്തിന്റെ കര്‍മ്മമേഖലയായിരുന്നുവെന്നും സംഘാടകരായ നിളാ വിചാരവേദി ജനറല്‍ സെക്രട്ടറി വിപിന്‍ കൂടിയേടത്ത് പറഞ്ഞു.
എം സി വല്സന് . കെ വിശ്വനാഥന് , കൃഷ്ണകുമാര്‍ ദേവാരത്തില്‍ , വി ഉണ്ണികൃഷ്ണന് മാസ്റ്റര്‍ , ശിവദാസ് തവനൂര്‍, സര്വ്വോദയമണ്ഡല പ്രവര്ത്തകന് കെ ഗോപാലകേഷ്ണന് , എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു . സമാധിഭൂമിയില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു. ഗസ്ന്ധീയന്മാര്, സര്‍വ്വോദയപ്രവര്‍ത്തകര്‍ , കേളപ്പജി ശിഷ്യര്‍ പരിപാടിയില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: