തിരുവനന്തപുരം: മാപ്പിള കലാപം സ്വാതന്ത്ര്യസമരമാണെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ ബിജെപി. സുധാകരന് തന്റെ നിലപാടിലൂടെ മഹാത്മജിയെയും ഡോ.അംബേദ്ക്കറെയും ആനിബസന്റിനെയും കെ.പി.കേശവമേനോനെയും, കെ.കേളപ്പനെയും, ആദ്യ കെപിസിസി പ്രസിഡന്റായിരുന്ന കെ.മാധവമേനോനെയും തള്ളിപ്പറയുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പറയുന്നതും മാപ്പിളകലാപം സ്വാതന്ത്ര്യസമരമാണെന്നാണ്. കേരളത്തിലെ ഹിന്ദുജനതയെ ആശങ്കയിലേക്ക് തള്ളിവിടുന്നതാണിത്. അധികാരത്തിനുവേണ്ടി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടില്‍ നിന്ന് പിന്തിരിയണമെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നിലപാടുകള്‍ കേരളത്തില്‍ താലിബാനിസത്തെ വളര്‍ത്താന്‍ സഹായിക്കുന്നതാണെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: