ന്യൂദല്‍ഹി: രാജ്യത്തെ വാക്സിന് വിതരണം 57.61 കോടി (57,61,17,350) പിന്നിട്ടു. 64,01,385 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന് നല്‍കിയത്. കഴിഞ്ഞ ദിവസം മാത്രം 36,36,043 ഡോസ് വാക്സിനാണ് നല്‍കിയത്. 36,347 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,15,97,982 ആയി.
ഇന്നലെ രാവിലെ ഏഴുമണിവരെയുള്ള കണക്കുകള്‍ അനുസരിച്ച്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,52,796
രണ്ടാം ഡോസ് 81,87,062
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,82,99,850
രണ്ടാം ഡോസ് 1,24,76,020
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 21,37,85,511
രണ്ടാം ഡോസ് 1,84,75,457
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 12,18,54,173
രണ്ടാം ഡോസ് 4,80,82,007
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 8,30,11,132
രണ്ടാം ഡോസ് 4,15,93,342
ആകെ 57,61,17,350
ദേശീയ രോഗമുക്തി നിരക്ക് 97.54% ആയി ഉയര്‍ന്നു. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ 55ാം ദിവസവും 50,000ത്തില്‍ താഴെയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ ദിവസം 34,457 പേര്‍ക്കാണ് ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.
നിലവില്‍ രാജ്യത്തു 3,61,340 പേരാണ് ചികിത്സയിലുള്ളത് . കഴിഞ്ഞ 151 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.12% മാത്രമാണ്. 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,21,205 പരിശോധനകള്‍ നടത്തി. ആകെ 50.45 കോടിയിലേറെ (50,45,76,158) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 1.98 ശതമാനമാണ്. കഴിഞ്ഞ 57 ദിവസമായി ഇത് മൂന്നു ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് രണ്ടു ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായ 26ാം ദിവസവും മൂന്നു ശതമാനത്തില്‍ താഴെ തുടരുന്നു. കഴിഞ്ഞ 75 ദിവസമായി ഇത് 5 ശതമാനത്തില്‍ താഴെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: