ലഖ്നൗ: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കല്യാണ്‍ സിങ് (89) അന്തരിച്ചു. സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വെച്ചായിരുന്നു അന്ത്യം.
ഉത്തര്‍പ്രദേശില്‍ ആദ്യമായി ബിജെപി ഭരണം നേടിയെടുത്തത് കല്യാണ്‍ സിങ്ങിലൂടെയാണ്. രണ്ടുതവണ അദേഹം ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു. 1991 ജൂണ്‍ മുതല്‍ 1992 ഡിസംബര്‍ വരെയും സെപ്റ്റംബര്‍ 1997 മുതല്‍ നവംബര്‍ 1999 വരെയും.
പിന്നീട് രാജസ്ഥാനിലെ ഗവര്‍ണര്‍ എന്ന ചുമതലയും അദേഹം വഹിച്ചിട്ടുണ്ട്. അത്രോളി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനസംഘത്തിന്റേയും ജനതാപാര്‍ട്ടിയുടേയും പിന്നീട് ബി.ജെപിയുടേയും ടിക്കറ്റില്‍ കല്യാണ്‍ സിംഗ് തുടര്‍ച്ചയായി വിജയിച്ചിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നതായിരുന്നു അദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നത് കണ്ടാണ് അദേഹം യാത്രയായത്.
കഴിഞ്ഞ ജൂലൈ നാലുമുതല്‍ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡോ. ആര് കെ ധിമാന്റെ നേതൃത്വത്തില്‍ പത്തംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കല്യാണ്‍ സിങിനെ ചികിത്സിച്ചിരുന്നത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവര്‍ കല്യാണ്‍ സിങിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: