ചിക്കാഗോ: ഗീതാമണ്ഡലത്തിന്റെ തിരുവോണം പ്രമുഖ വേദപണ്ഡിതനും കോഴിക്കോട് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ കുലപതിയുമായ ആചാര്യശ്രീ എം ആര് രാജേഷ് ഉത്ഘാടനം ചെയ്യും.
ദയാനന്ദ സരസ്വതിയുടെ ശിഷ്യത്വം സ്വീകരിച്ച ആചാര്യശ്രീ ലക്ഷക്കണക്കിന് വേദവെളിച്ചം പകര്‍ന്നു കൊടുക്കുന്ന ആചാര്യശ്രീ എം ആര് രാജേഷ് ചിന്തകന്‍, ഗവേഷകന്, വ്യാഖ്യാതാവ്, വാഗ്മി, പണ്ഡിതാഗ്രേസരന്, ഗുണാതീതനായ ഗുരുവര്യന് എന്നി നിലകളില്‍ ഹൈന്ദവസമൂഹത്തിന് നല്കുന്ന സംഭാവനകള്‍ വളരെ വലുതാണ്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലധികമായ കേരളത്തിനകത്തും പുറത്തും ജാതിലിംഗ ഭേദമില്ലാതെ എല്ലാവരെയും കശ്യപാശ്രമം വേദമന്ത്രങ്ങളും വൈദിക ആചാരങ്ങളും പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി 90ല്‍ അധികം പ്രശസ്തമായ വൈദിക കൃതികളുടെ കര്‍ത്താവ് കൂടിയാണ്
ദയാനന്ദ സരസ്വതി പീഠത്തിന്റെ ‘വേദ സംസ്കാര ആചാര്യ’ ബഹുമതി, മധ്യപ്രദേശ് വേദപണ്ഡിതര്‍ നല്കിയ ‘യജ്ഞ പ്രജാപതി അവാര്‍ഡ്’,വേദ പ്രചാരണ സമഗ്ര സംഭവനക്കായി അജ്മീര്‍ പരോപകാരിണി സഭയുടെ ‘ആര്യകര്മത കാര്യകര്‍ത്ത’ അവാര്‍ഡ് ,ഓം ശാന്തി ധര്‍മ്മ ഗുരുകുല വിദ്യാപീഠം നല്കിയ ‘വേദാചാര്യ’ പദവി, ശ്രീ അരബിന്ദോ കാപലിശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേദിക് സാംസ്കാരിക സംഘടന നല്കിയ ‘കാപാലിശാസ്ത്രി’ അവാര്‍ഡ്, താനൂര്‍ വേദിക വിചാരസമിതി നല്കിയ ‘വേദഭാരതി’ അവാര്‍ഡ് ,ഗുരുവായൂര്‍ പൈതൃകം വൈദിക സംഘടന നല്കിയ ‘കര്മ്മസ്രേഷ്ഠ’ അവാര്‍ഡ് , ഞരളത്ത് കലാ ശര്‍മ്മ നല്കിയ ‘വേദ വാചസ്പതി’ അവാര്‍ഡ,്കടവല്ലൂര് അന്വോന്യ പരിഷിത് നല്കിയ ‘വേദബന്ധു” പുരസ്കാരം, പ്രഥമ ”മഹാശയ്ധരപാല് രജ്യന്തര വേദിക്” പുരസ്കാരം, തുടങ്ങിയ ഉട്ടനവധി അതിവിശിഷ്ടമായ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള ആചാര്യ ശ്രീ വേദ പഠനത്തിനു പുറമേ ഒട്ടനവദി സേവന പ്രവത്തനത്തിലും മുന്‍നിരയിലാണ്.
ഗീതാമണ്ഡലത്തിന്റെ ഈ വര്‍ഷത്തെ തിരുവോണ ഉത്സവങ്ങള്‍ക്ക് നിറം പകരാന്‍ പദ്മശ്രീ അവാര്‍ഡ് ജേതാവായ പ്രശസ്ത തോല്‍പ്പാവക്കൂത്ത് കലാകാരന് കെ.കെ. രാമചന്ദ്ര പുലവര്‍ ഉണ്ടാകും. ് ”മഹാബലി ചരിതം” തോല്പാവ കൂത്ത് അവതരിപ്പിക്കും.ഫോക്ലോര് അക്കാദമി പുരസ്കാരം ലഭിച്ചിട്ടുള്ള ഇദ്ദേഹം, ഇന്ത്യയിലും വിദേശത്തും നിരവധി വേദികളില്‍ പാവക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. ക്ഷേത്രകലയായി ഒതുങ്ങി നിന്നിരുന്ന പാവക്കൂത്തിനെ ജനകിയമയക്കിയ വ്യക്തികൂടിയാണ് രാമചന്ദ്ര പുലവര്‍. കലാരംഗത്തെ ഇദ്ദേഹത്തിന്റെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത്, ഭാരത സര്‍ക്കാര്‍ ഇദ്ദേഹത്തിന് 2021-ലെ പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചു. സനാതന ധര്‍മ്മ പ്രചാരണത്തോടൊപ്പം ക്ഷേത്രകലകളെ അമേരിക്കന്‍ മണ്ണില്‍ പരിചയപ്പെടുത്തുന്നത്തിന്റെ ഭാഗമായാണ്, ചിക്കാഗോ ഗീതാമണ്ഡലം ഈ ഓണനാളില്‍ തോല്പാവക്കൂത്ത് ”മഹാബലി ചരിതം” സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 20 രാത്രി ഏഴുമണിക്കാണ് ( ഇന്ത്യന്‍ സമയം 21 രാവിലെ 6 മണി)പരിപാടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: