തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഓണത്തിന് ശേഷം മാത്രമേ പൂര്‍ത്തിയാകൂ. ഉത്പ്പനങ്ങളുടെ ലഭ്യതക്കുറവാണ് കിറ്റ് വിതരണം വൈകാന്‍ കാരണം. ഇതുവരെ സംസ്ഥാനത്തെ 50 ശതമാനം പേര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് നല്‍കാനായത്. തിരുവോണത്തിനുമുമ്പ് 75 ശതമാനം കിറ്റുകളുടേയും വിതരണം പൂര്‍ത്തിയാക്കാനാണ് ഇപ്പോഴത്തെ ശ്രമം.
16 ഇന കിറ്റുകളിലെ ഏലയ്ക്കാ, ശര്‍ക്കരവരട്ടി പോലുള്ള ചില ഉത്പന്നങ്ങള്‍ പ്രതീക്ഷിച്ച പോലെ ലഭിക്കാതായതാണ് കിറ്റ് വിതരണം വൈകാന്‍ കാരണം. കൂടാതെ ഗുണ നിലവാരം സംബന്ധിച്ച ആരോപണം ഇല്ലാതാക്കുന്നതിന് വേണ്ടി പരിശോധന നടത്തേണ്ടതായും വന്നിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കൂടിയുള്ളതിനാലും കിറ്റ് വിതരണം വൈകുകയായിരുന്നു.
കഴിഞ്ഞ 16ാം തിയതിക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യകിറ്റ് എത്തിക്കാനായിരുന്നു സപ്ലൈകോ ആദ്യം ലക്ഷ്യമിട്ടത്. എന്നാല്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയ സാധനങ്ങള്‍ പ്രതീക്ഷിച്ച സമയത്ത് ലഭിച്ചില്ല. റേഷന്‍കടകളില്‍ കഴിഞ്ഞമാസം 31ന് ഓണക്കിറ്റ് വിതരണം തുടങ്ങിയതാണ്. എന്നിട്ടും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.
സംസ്ഥാനത്ത് വിതരണത്തിന് പ്രതീക്ഷിക്കുന്ന 85ലക്ഷം കിറ്റില്‍ ഇത് വരെ 48 ലക്ഷം കിറ്റുകള്‍ ഉടമകള്‍ കൈപ്പറ്റി. ഉത്രാടം ദിവസം വരെ പരമാവധി കിറ്റുകള്‍ തയ്യാറാക്കി 60 ലക്ഷം ഉടമകള്‍ക്ക് കിറ്റ് കൈമാറാനാകുമെന്നാണ് സപ്ലൈകോ പ്രതീക്ഷയെന്ന് സപ്ലൈകോ സിഎംഡി അറിയിച്ചു. ഇതിനായി സംസ്ഥാനത്ത് 1000ത്തിലധികം പാക്കിങ് സെന്ററുകള്‍ സജീവമാണ്. ബിപിഎല്‍ കാര്‍ഡ് ഉടമകളില്‍ ഭൂരിഭാഗം പേര്‍ക്കും കിറ്റ് കൈമാറിയെന്ന് സപ്ലൈകോ സിഎംഡി പറഞ്ഞു. ഈ മാസം അവസാനം വരെയും കിറ്റ് വിതരണം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: