ലഖ്നോ: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത താലിബാന് തീവ്രവാദികളുടെ പോരാട്ടത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോടുപമിച്ച സമാജ് വാദി പാര്‍ട്ടി എംപി ഷഫീഖുര്‍ റഹ്മാന് ബര്‍ഖിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി.
താലിബാനെക്കുറിച്ച് പ്രകോപനപരമായ പ്രസ്താവന നടത്തിയ ഷഫീഖുര്‍ റഹ്മാന് ബര്‍ഖിനും മറ്റ് രണ്ടുപേര്‍ക്കും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി ഉത്തര്‍പ്രദേശിലെ ചംബല്‍ ജില്ല എസ്പി ചര്‍ഖേഷ് മിശ്ര പറഞ്ഞു. താലിബാന്റെ വിജയം ആഘോഷിച്ചെന്നും ഷഫീഖുര്‍ റഹ്മാന് ബര്‍ഖ് പ്രസ്താവിച്ചിരുന്നു.
ഇന്ത്യന്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം താലിബാന് ഒരു തീവ്രവാദസംഘടനയാണ്. അതുകൊണ്ട് തന്നെ ഈ പ്രസ്താവന രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരും. അദ്ദേഹത്തിനെതിരെ എഫ് ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും എസ്പി ചര്‍ഖേഷ് മിശ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: