ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 35,178 പേര്‍ക്കാണ്. രാജ്യത്ത് നിലവില്‍ 3,67,415 പേരാണ് ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 1.14 ശതമാനമാണ്. 2020 മാര്‍ച്ചിന് ശേഷം ഏറ്റവും കുറഞ്ഞ ശതമാനമാണ് ഇത്.
രോഗമുക്തി നിരക്ക് 97.52% ആണ്. 2020 മാര്‍ച്ചിന് ശേഷം ഏറ്റവും കൂടിയ രോഗമുക്തിയാണിത്. രാജ്യത്താകമാനം ഇതുവരെ 3,14,85,923 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,169 പേരാണ് സുഖം പ്രാപിച്ചത്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 57.88 കോടി ഡോസ് വാക്സിനാണ്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് മൂന്നു ശതമാനത്തില്‍ താഴെയായി തുടരുന്നു. നിലവില്‍ ഇത് 1.95 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.96% ആണ്. കഴിഞ്ഞ 23 ദിവസങ്ങളായി മൂന്ന് ശതമാനത്തില്‍ താഴെ പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു. ആകെ നടത്തിയത് 49.84 കോടി പരിശോധനകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: