തിരുവനന്തപുരം: താലിബാന്റെ വിജയാഘോഷത്തില്‍ രണ്ട് മലയാളികള്‍ ഉള്ളതായി സംശയമുണ്ടെന്ന് ശശി തരൂര്‍ എംപി. അതിന്റെ വീഡിയോയും ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
അഫ്ഗാന് സര്‍ക്കാര്‍ വീഴുന്നതിന് മണിക്കൂറുകള്‍ മുമ്പ്, കാബൂളിലെത്തിയ താലിബാന് സേനയിലെ അംഗങ്ങള്‍ സന്തോഷത്തോടെ കരയുന്നത് കാണാം. ഈ വീഡിയോയില്‍ തോക്കേന്തിയ ഒരാളാണ് മലയാളം സംസാരിക്കുന്നതായി കേള്‍ക്കുന്നത്.
‘സംഘത്തില്‍ മലയാളികളായ രണ്ട താലിബാന്‍കാര്‍ ഉണ്ടെന്ന് തോന്നുന്നു. അതില്‍ ഒരാള്‍ ‘സംസാരിക്കട്ടെ’ എന്ന് പറയുന്നതായി കേള്‍ക്കാം. എട്ട് സെക്കന്റ് നേരണമാണ് ഇയാളുടെ സംഭാഷണം. ഇയാള്‍ പറയുന്നത് ഇനിയൊരാള്‍ മനസ്സിലാക്കുന്നതും കാണാം,’ തരൂര്‍ ആഗസ്ത് 15ന് പങ്കുവെച്ച വീഡിയോടൊപ്പമുള്ള കുറിപ്പില്‍ പറഞ്ഞു. ഇതില്‍ നിന്നാണ് കാബൂളില്‍ ആഹ്ലാദപ്രകടനം നടത്തുന്ന താലിബാന് സംഘത്തില്‍ രണ്ട് മലയാളികള്‍ ഉണ്ടെന്ന സംശയത്തില്‍ ശശി തരൂര്‍ എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: