വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വഞ്ചിച്ചെന്ന് ആരോപിച്ച് അഫ്ഗാന് പൗരന്മാര് വൈറ്റ്ഹൗസിന് പുറത്ത് പ്രതിഷേധം നടത്തി. കാബൂളില്‍ പ്രസിഡന്റിന്റെ കൊട്ടാരം താലിബാന് പിടിച്ചെടുക്കുകയും പ്രസിഡന്റ് അഷ്റഫ് ഗാനി വിദേശത്തേയ്ക്ക് കടക്കുകയും ചെയ്തതോടെയാണ് അമേരിക്കയിലെ അഫ്ഗാനികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നൂറുകണക്കിന് അഫ്ഗാനികളാണ് പ്രതിഷേധത്തില്‍ അണിചേര്‍ന്നത്. ഇവര്‍ ബൈഡനെതിരേ മുദ്രാവാക്യങ്ങളും മുഴക്കിയായിരുന്നു പ്രതിഷേധം. അേതസമയം ചര്‍ച്ചകള്‍ നടക്കുകയാണെന്നും അഫ്ഗാനിസ്ഥാന് പ്രതിസന്ധി സംബന്ധിച്ച് പ്രസിഡന്റ് ബൈഡന് അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് വൈറ്റ്ഹൗസ് ഉപദേഷ്ടാവ് പറഞ്ഞു. നിലവിലുള്ള 6000 സൈനികര്‍ക്ക് പുറമെ ആയിരം സൈനികരെ കൂടി അയച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: