കോഴിക്കോട്: കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടികയില്‍ ആര്‍ക്കെങ്കിലും അതൃപ്തിയുള്ളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്ന് അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
കെപിസിസി മുന്‍ അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും പരാതിപ്പെട്ടതായി അറിയില്ല. ഉണ്ടെങ്കില്‍ ഗൗരവമായി പരിഗണിക്കണം. ഹൈക്കമാന്‍ഡാണ് ഇനി തീരുമാനമെടുക്കേണ്ടതെന്നും വി ഡി സതീശന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: