ന്യൂദല്‍ഹി: രാജ്യത്തെ ആകെ വാക്സിന് വിതരണം 54.58 കോടി പിന്നിട്ടു. ഇന്ന് രാവിലെ ഏഴു മണിവരെയുളള റിപ്പോര്‍ട്ട് അനുസരിച്ച് 61,54,235 സെഷനുകളിലൂടെ ആകെ 54,58,57,108 വാക്സിന് ഡോസ് നല്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,43,114 ഡോസ് വാക്സിന് നല്കി.
ദേശീയ രോഗമുക്തി നിരക്ക് 97.48% ആയി. രാജ്യത്താകെ ഇതുവരെ 3,14,11,924 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35,909 പേര് സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 32,937 പേര്‍ക്കാണ്. തുടര്‍ച്ചയായ 50 ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.
നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 3,81,947 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.18% മാത്രമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,81,212 പരിശോധനകള്‍ നടത്തി. ആകെ 49.48 കോടിയിലേറെ (49,48,05,652)) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2.01 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.79 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായ 21ാം ദിവസവും മൂന്നു ശതമാനത്തില്‍ താഴെ തുടരുന്നു. 70 ദിവസമായി ഇത് 5 ശതമാനത്തില്‍ താഴെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: